Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

സൗദി കടുത്ത നിബന്ധനകളിലേക്ക്, ഖത്തറിലേക്ക് കടക്കാൻ സ്വകാര്യ വാഹനങ്ങളുമായെത്തുന്നവർ മുൻകൂർ അനുമതി വാങ്ങിച്ചിരിക്കണം, അനുമതി നേടാതെ അതിർത്തിയിലെത്തുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും തിരിച്ചയക്കുമെന്ന് മുന്നറിയിപ്പ്...!

12 DECEMBER 2022 05:59 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

കടുത്ത നിബന്ധനകളിലേക്ക് കടന്നിരിക്കുകയാണ് സൗദി. ഫിഫ ലോകകപ്പിന്റെ അതിന്റെ അവസാന ആഴ്ചയിലേക്ക് പ്രവേശിച്ചിരിക്കെ സൗദിയിൽ നിന്നും ഖത്തറിലേക്ക് കടക്കാൻ സ്വകാര്യ വാഹനങ്ങളുമായെത്തുന്നവർക്ക് തിരിച്ചടിയെന്നോണമാണ് പുതിയ നടപടി. അതായത് ഇത്തരത്തിൽ വരുന്നവർ ഇനി ഖത്തറിലേക്ക് പോകാൻ മുൻകൂർ അനുമതി വാങ്ങിച്ചിരിക്കണം. അവർക്ക് മാത്രമേ സ്വകാര്യ വാഹനത്തിൽ പോകാൻ സാധികൂ.

സ്വന്തം വാഹനങ്ങളിൽ ഖത്തറിലേക്ക് പോകുന്നവർ യാത്രയുടെ പന്ത്രണ്ട് മണിക്കൂർ മുമ്പ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടൽ വഴി വാഹന പെർമിറ്റ് നേടിയിരിക്കണമെന്നതാണ് പ്രധാന നിബന്ധന. സൗദി പൊതുസുരക്ഷാ വിഭാഗമാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. അനുമതി നേടാതെ ഇത്തരത്തിൽ അതിർത്തിയിലെത്തുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും തിരിച്ചയക്കുമെന്നാണ് മുന്നറിയിപ്പ്.

ഖത്തർ പാർക്കിങ്ങിൽ റിസർവേഷൻ നേടിയതുൾപ്പെടെയുള്ള എല്ലാ രേഖകളും ഹാജരാക്കണം. അല്ലാത്ത വാഹനങ്ങളെ അതിർത്തിയിലെത്തുന്നതിന് മുമ്പായി തിരിച്ചയക്കുമെന്ന് സൗദി പൊതുസുരക്ഷാ വിഭാഗം അറിയിച്ചു. സൗദി-ഖത്തർ അതിർത്തിയിൽ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് പൊതുസുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകിയത്.

മാത്രമല്ല, ബസ് സർവീസ് ഉപയോഗപ്പെടുത്തുന്നവർക്ക് അതിനുള്ള റിസർവേഷൻ രേഖകൾ ഉണ്ടായിരിക്കണമെന്നും സുരക്ഷാ വിഭാഗം വ്യക്തമാക്കി.സൽവ അതിർത്തിയിൽ വാഹനം പാർക്ക് ചെയ്ത് ബസ് സർവീസുകളെ ആശ്രയിക്കുന്നവർക്ക് ബസുകളിൽ യാത്ര ചെയ്യുന്നതിനുള്ള റിസർവേഷൻ രേഖകളും ഉണ്ടായിരിക്കണം. മതിയായ ബസ് റിസർവേഷൻ രേഖകൾ ഹാജരാക്കാത്തവരെയും ചെക്ക് പോസ്റ്റിൽ തടയുമെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.

ഹയ്യാ കാർഡില്ലാതെയും ജി.സി.സി താമസ രേഖലയിലുള്ളവർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയ സാഹചര്യത്തിലാണ് നിബന്ധനകൾ കർശനമാക്കിയത്.ഗൾഫിലെ പൗരന്മാർക്കും താമസക്കാർക്കും ഹയ്യ കാർഡ് ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് വ്യക്തമാക്കിയത്. ലോകകപ്പ് ഫുട്‌ബോൾ മത്സരം സ്റ്റേഡിയങ്ങളിൽ കാണണമെങ്കിൽ ടിക്കറ്റും ഹയ്യ കാർഡും നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.

ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഹയ്യ കാർഡ് ആവശ്യമില്ലാതെ ഖത്തറിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്നാണ് അറിയിപ്പ്. വിമാനതാവളങ്ങൾ വഴിയും സ്വകാര്യ വാഹനങ്ങൾ വഴിയും നേരിട്ട് ഖത്തറിലേക്ക് വരാം. ലാൻഡ് പോർട്ട് വഴി എല്ലാ യാത്രക്കാർക്കും ബസുകൾ മുഖേനയുള്ള ഗതാഗതം ലഭ്യമാകും. സാധാരണ സാഹചര്യങ്ങളിലെന്നപോലെ സന്ദർശകർക്ക് ഫീസ് കൂടാതെ പാർക്കിംഗ് സ്ഥലങ്ങൾ അനുവദിക്കുകയും ചെയ്യും.

ഹയ്യ കാർഡ് ഇല്ലാതെ യാത്രക്കാർക്ക് വിമാനത്താവളങ്ങൾ വഴി രാജ്യത്തേക്ക് പ്രവേശിക്കാനാകും. മത്സര ടിക്കറ്റ് ഇല്ലാത്തവർ ഹയ്യ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. 2022 ഡിസംബർ 12 മുതൽ സ്വന്തം സ്വകാര്യ വാഹനം ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് അനുമതി നൽകും.

എന്നിരുന്നാലും പ്രവേശന തീയതിക്ക് 12 മണിക്കൂർ മുമ്പെങ്കിലും അവർ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനിൽ ഫീസ് ഈടാക്കില്ല.ജിസിസി രാജ്യങ്ങളിൽ നിന്ന് കൂടുതൽ സന്ദർശകരെ വരാനും കളിയുടെ ആവേശം ആസ്വദിക്കാനും അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (3 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (4 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (6 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (6 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (7 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (7 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (8 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (8 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (8 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (10 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (10 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (11 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (12 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (13 hours ago)

Malayali Vartha Recommends