യുഎഇയിൽ ബീച്ചില്‍ എത്തിയവരെ നായ കടിച്ചു, പരിക്കേറ്റത് ബീച്ചില്‍ വിശ്രമിക്കാനെത്തിയ മാതാവിനും രണ്ടു കുട്ടികള്‍ക്കും, ഉടമകളായ മൂന്ന് പെണ്‍കുട്ടികള്‍ പിടിയില്‍

യുഎഇയിൽ ബീച്ചില്‍ എത്തിയ മാതാവിനും രണ്ടു കുട്ടികള്‍ക്കും നായയുടെ കടിയേറ്റു. ബീച്ചിലേക്ക് വന്ന മൂന്ന് പെണ്‍കുട്ടികളുടെ ഉടമസ്ഥതയിലുള്ള നായയാണ് ആക്രമിച്ചത്. ഇവരെ കണ്ടെത്തി പിടികൂടി നിയമ നടപടി സ്വീകരിച്ചു. ഖിദ്ഫ ബീച്ചില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. മാതാവിനും രണ്ടു കുട്ടികളും ബീച്ചില്‍ വിശ്രമിക്കുകയായിരുന്നു.
ഇതിനിടയിലായിരുന്നു നായയുടെ ആക്രമണം. നായുടെ ആക്രമണത്തില്‍ നിന്ന് കൂടെയുണ്ടായിരുന്ന തന്‍റെ കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മാതാവിന് ശരീരത്തിന്‍റെ പലഭാഗത്തായി കടിയേറ്റത്.ബീച്ചിലേക്ക് വന്ന മൂന്ന് പെണ്‍കുട്ടികളുടെ ഉടമസ്ഥതയിലുള്ള നായാണ് ആക്രമിച്ചത്. ഉടന്‍ തന്നെ സ്ത്രീയോട് മാപ്പ് പറഞ്ഞ് പെണ്‍കുട്ടികള്‍
അവിടെ നിന്ന് കടന്നു കളയുകയായിരുന്നു. പരിക്കേറ്റ സ്ത്രീ ഉടന്‍ തന്നെ കുട്ടികളുമായി തൊട്ടടുത്തുള്ള ഖോര്‍ഫക്കാന്‍ ആശുപത്രിയില്‍ ചികിത്സ തേടി. തുടർന്ന് ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ നായയുമായി വന്ന പെണ്‍കുട്ടികളെ കണ്ടെത്തി പിടികൂടുകയായിരുന്നു. പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവരെ ദ്രോഹിക്കുന്ന തരത്തിലുള്ള പെരുമാറ്റം കണ്ടാല്‍ 999 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഫുജൈറ പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha


























