സൗദിയിൽ ഉംറയ്‌ക്കെത്തിയ തീര്‍ഥാടകന്‍ താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു

സൗദിയിൽ ഉംറയ്‌ക്കെത്തിയ തീര്‍ഥാടകന്‍ താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. മദീനയിലാണ് സംഭവം. കോട്ടയം തലയോലപ്പറമ്പ് താവളത്തില്‍ അബ്ദുല്‍ കരീം (76) ആണ് മരിച്ചത്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ഗ്രൂപ്പിനൊപ്പം കഴിഞ്ഞ ശനിയാഴ്ചയാണ് ഉംറയ്‌ക്കെത്തിയത്. പെണ്‍മക്കളും മരുമകന്‍ നജീബും ഒപ്പം ഉണ്ടായിരുന്നു. ഭാര്യ: പരേതയായ മറിയം ബീവി.
അതേസമയം, മലയാളി യുവാവ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. മദീനയിലുണ്ടായ അപകടത്തില്‍ പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി ഷന്‍ഫീദാണ് (23) മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. മദീനയില്‍ നിന്ന് 100 കിമീ അകലെ ജിദ്ദ റോഡിലെ ഉതൈമിലാണ് അപകടം ഉണ്ടായത്. ജിദ്ദയില്‍ നിന്ന് മദീനയിലേക്ക് പോയ ഷന്‍ഫീദ് പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ചാണ് മരിച്ചത്.
https://www.facebook.com/Malayalivartha


























