പനി ബാധിച്ച് ഒരു മാസത്തോളമായി കിടപ്പിൽ, ദുബായില്‍ ചികിത്സയിൽ കഴിയവേ പ്രവാസി മരിച്ചു
![](https://www.malayalivartha.com/assets/coverphotos/w657/273652_1671002516.jpg)
ദുബായില്‍ പനി ബാധിച്ച് ഒരു മാസത്തോളമായി കിടപ്പിലായിരുന്ന പ്രവാസി മരിച്ചു. ആലപ്പുഴ കായംകുളം കണ്ടല്ലൂര്‍ വൈക്കത്തുശ്ശേരില് ഹൗസില്‍ അജിത് ചന്ദ്രന് (44) ആണു മരിച്ചത്. പനി ബാധിച്ച് ഒരു മാസത്തോളമായി കിടപ്പിലായിരുന്നു. കഴിഞ്ഞ 10 ദിവസമായി പനി മൂര്‍ഛിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ദുബായില്‍ സഹോദരന്റെ കമ്പനിയില്‍ ജോലി ചെയ്ത്വരികയായിരുന്നു. അവിവാഹിതനാണ്. പരേതനായ ജി ചന്ദ്രസേനന്റെയും പി കെ ശാന്തമ്മയുടെയും മകനാണ്. സഹോദരന്: അശ്വിന് ചന്ദ്രന്. മൃതദേഹം നാട്ടിലെത്തിക്കും. മൃതദേഹം ഇന്ന് (14) വൈകിട്ട് 3 ന് സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha