കുവൈത്തില്‍ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, പ്രവാസി ദമ്പതികൾ മരിച്ചു

കുവൈത്തില്‍ ഉണ്ടായ വാഹനാപകടത്തിൽ പ്രവാസി ദമ്പതികൾ മരിച്ചു. ഫഹാഹീലില്‍ ഉണ്ടായ വാഹനാപകടത്തിൽ ഈജിപ്ത് സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. അപകടത്തില്‍ കുവൈത്തി ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുവൈത്ത് പൗരൻ ഓടിച്ച വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തെത്തിയ സെക്യൂരിറ്റി ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് മരണപ്പെട്ട ദമ്പതികളുടെ മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. പരിക്കേറ്റ കുവൈത്ത് പൗരനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha



























