നാട്ടിൽ നിന്ന് തിരിച്ചെത്തിയിട്ട് ദിവസങ്ങൾ മാത്രം, സൗദിയിൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു

സൗദിയിൽ നാട്ടിൽ നിന്ന് തിരിച്ചെത്തിയ മലയാളി മരിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശി കുനിക്കകത്ത് വീട്ടിൽ മുസ്തഫ (53) ആണ് മരിച്ചത്. പടിഞ്ഞാറൻ പ്രവിശ്യയിലെ യാമ്പുവിൽ ആണ് അദ്ദേഹം താമസിച്ചിരുന്നത്. ഞായറാഴ്ച്ച വൈകുന്നേരം ആണ് മുസ്തഫ മരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിൽ കാണിച്ച് ശേഷം വെെകുന്നേരും മുറിയിൽ എത്തി. എന്നാൽ വീണ്ടും ചെറിയ ചില അസ്വാസ്ഥ്യകൾ ഉണ്ടായി അവിടെ വെച്ച് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. കുടുംബത്തോടൊപ്പം നാട്ടിൽ പോയി അവധിയാഘോഷിച്ച് കഴിഞ്ഞ ആഴ്ചയാണ് മുസ്തഫ തിരിച്ചെത്തിയത്. വിസിറ്റ് വിസയിൽ കുടുംബത്തെ സൗദിയിലേക്ക് കൊണ്ടുവന്നിരുന്നു.
ഇവരുടെ കൂടെ നാട്ടിലേക്ക് പോയി തിരിച്ചു വന്നതായിരുന്നു. ഒരാഴ്ച മുമ്പാണ് സൗദിയിൽ എത്തിയത്. കാൽനൂറ്റാണ്ടായി മുസ്തഫ പ്രവാസം തുടങ്ങിയിട്ട്. പെയിന്റ് നിർമാണ കമ്പനിയിൽ ക്വാളിറ്റി കൺട്രോളറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സാബിറ, മക്കൾ: മുഹമ്മദ് ഷാനിബ്, മുഹമ്മദ് ഷാദിൽ, സഫ്‌വാന യാസ്മിൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ഖബറടക്കാൻ ആണ് തീരുമാനം.
https://www.facebook.com/Malayalivartha



























