Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

എല്ലാം തെളിഞ്ഞു...! സൗദിയെ വിറപ്പിച്ച ആ വമ്പനെ തുരത്തും, പകര്‍ച്ച പനി തടയാന്‍ പ്രതിരോധ കുത്തിവെപ്പ് ഫലപ്രദം, സീസണല്‍ പകര്‍ച്ചവ്യാധി രോഗങ്ങളെ 70 മുതല്‍ 90 ശതമാനം വരെ തടയുന്നതായി പഠനം...!

20 DECEMBER 2022 06:29 PM IST
മലയാളി വാര്‍ത്ത

സൗദിയില്‍ കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് പകർച്ചപ്പനി പടർന്ന് പിടിക്കുകയാണ്. ഇത് പ്രവാസികൾക്ക് ഇടയിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിരുന്നു. മുഴുവൻ ആളുകളും ഇൻഫ്ലുവൻസ് വാക്സിൻ എടുക്കണമെന്നും ഇതിനാരും വിമുഖത കാണിക്കരുതെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ പകര്‍ച്ച പനി തടയാന്‍ പ്രതിരോധ കുത്തിവെപ്പ് ഫലപ്രദമെന്ന് പഠനത്തിൽ വ്യക്തമായി. കാലാവസ്ഥ മാറ്റത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച പനിക്ക് പ്രതിരോധ കുത്തിവെപ്പ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതായി കിംഗ് സൗദ് മെഡിക്കല്‍ സിറ്റി പുറത്തിറക്കിയ ഗവേഷണം പറയുന്നു.

കുത്തിവെപ്പ് സീസണല്‍ പകര്‍ച്ചവ്യാധി രോഗങ്ങളെ 70 മുതല്‍ 90 ശതമാനം വരെ തടയുന്നതായി കിംഗ് സൗദി മെഡിക്കല്‍ സിറ്റി ഗവേഷണ വിഭാഗം പറഞ്ഞു.കുത്തിവെപ്പെടുത്തവരില്‍ 70 മുതല്‍ 90 ശതമാനം വരെ ആളുകള്‍ക്ക് രോഗ വ്യാപനത്തില്‍ നിന്ന് രക്ഷ നല്‍കുന്നുണ്ട്. ഇത്തരം സീസണല്‍ അസുഖങ്ങള്‍ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം പ്രതിവര്‍ഷം പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കലാണെന്നും മെഡിക്കല്‍ സിറ്റി പറഞ്ഞു. വൈറസുകള്‍ വളരെ വേഗം വികസിക്കുകയും സ്വഭാവ മാറ്റം കൈവരിക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ സ്വീകരിച്ച വാക്‌സിനുകള്‍ ഫലപ്രദമാകില്ലെന്നും പഠനം പറയുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ വിട്ടുമാറാത്ത അസുഖങ്ങളുള്ളവര്‍ പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും പഠനം പറയുന്നു. പകർച്ച വ്യാധിയെ പ്രതിരോധിക്കാനുള്ള വാക്സിൻ എടുക്കുന്നതിന് രാജ്യത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. മിക്ക ക്ലിനിക്കുകളിലും ആശുപത്രികളിലും ഇപ്പോൾ പകർച്ചപ്പനി ബാധിച്ചവരുടെ തിരക്കാണ്.

സൗദിയിൽ കാലാവസ്ഥ മാറ്റം രൂക്ഷമായി തുടരുകയാണ്. സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളിലും മഴയും മഞ്ഞുവീഴ്ചയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി മേഖല, ഹായില്‍ എന്നിവയടക്കം രാജ്യത്തെ 10 സ്ഥലങ്ങളില്‍ ഈയാഴ്ച കാലാവസ്ഥ വ്യതിയാനമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മക്ക, മദീന, അല്‍ബഹ, അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവയടക്കമുള്ള പ്രദേശങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ അനുഭവപ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മഴയ്‌ക്കൊപ്പം ഇടിമിന്നലും മഞ്ഞുവീഴ്ചയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജിദ്ദയില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ മഴ ഈ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമാകാന്‍ സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം വക്താവ് വ്യക്തമാക്കി. സൗദിയില്‍ കഴിഞ്ഞ ആഴ്ചയും പല പ്രദേങ്ങളില്‍ മഴ ലഭിച്ചിരുന്നു.

കനത്ത മഴയെ തുടര്‍ന്ന് സൗദിയിലെ ചില സ്‌കൂളുകള്‍ക്ക് കഴിഞ്ഞ തിങ്കളാഴ്ച അവധി നല്‍കിയിരുന്നു. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയത്. സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചു. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തെക്കന്‍ സൗദി അറേബ്യയിലെ അസീര്‍ മേഖലയിലെ മജാരിദ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് സംഘമാണ്, ഒരാളുടെ മൃതദേഹം നിറഞ്ഞൊഴുകിയ വാദിയില്‍ നിന്നും പുറത്തെടുത്തത്. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (24 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (30 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (2 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (3 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (3 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (4 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends