ഡ്രൈവര്‍ ആക്‌സിലേറ്റര്‍ ചവിട്ടി, ഷാർജയിൽ കാര്‍ ദേഹത്തേക്ക് പാഞ്ഞുകയറി പ്രവാസിക്ക് ദാരുണാന്ത്യം, അന്വേഷണം ആരംഭിച്ച് പോലീസ്

യുഎഇയിൽ കാര്‍ ദേഹത്തേക്ക് വീണ് പ്രവാസിമരിച്ചു. ഷാര്‍ജയിലെ ഒരു വര്‍ക്ക്‌ഷോപ്പില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഡ്രൈവര്‍ ആക്‌സിലേറ്റര്‍ ചവിട്ടിയതുമൂലം ദേഹത്തേക്ക് കാര്‍ വീണാണ് പ്രവാസിയായ മെക്കാനിക്ക് മരിച്ചത്. ഷാർജയിൽ വെച്ച് തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ ഷാർജ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഷാർജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിൽ ആണ് അപകടം സംഭവിച്ചത്. 39കാരനായ ബംഗ്ലാദേശി മെക്കാനിക്കാണ് അപകടത്തിൽ മരിച്ചത്. മെക്കാനിക് കാറിന്റെ അടുത്ത് നിൽക്കുകയായിരുന്നു. അപ്പോഴാണ് കാറിനുള്ളിൽ കയറിയിരുന്ന ഡ്രൈവര്‍ കാറിന്റെ ആക്‌സിലേറ്റര്‍ ചവിട്ടിയത്.തുടർന്ന് വാഹനം മുന്നോട്ട് കുതിക്കുകയായിരുന്നു. ആ സമയം കാറിന്റെ അടുത്ത് നിന്ന മെക്കാനിക്കിന് മുകളിലേക്ക് കാർ കയറി പോകുകയായിരുന്നു.
സംഭവസ്ഥലത്ത് വെച്ച് തന്നെ മെക്കാനിക്ക് മരിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് എത്തി. മൃതദേഹം ആദ്യം ആശുപത്രിയിലേക്ക് ആണ് കൊണ്ടുപോയത് അവിടെ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. അപകടം നടന്നതിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറിന്റെ ഉടമ, വാഹനത്തിന്റെ ഡ്രൈവര്‍, ദൃക്‌സാക്ഷികള്‍ എന്നിവരെയെല്ലാം പോലീസ് ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha



























