Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

അപ്രതീക്ഷിത സന്ദർശനം, ഹൈപ്പർമാർക്കറ്റിൽ സാധാരണ പൗരനെ പോലെ സാധനങ്ങൾ നോക്കി നടന്ന് ദുബായ് ഭരണാധികാരി, ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറൽ...!!

11 MARCH 2023 03:35 PM IST
മലയാളി വാര്‍ത്ത

യുഎഇ ഭരണാധികാരികളുടെ അനൗദ്യോഗിക സന്ദർശനങ്ങൾ വളരെ കൗതുകത്തോടെ ആണ് പ്രവാസികൾ ഉൾപ്പെടെ നോക്കി കാണുന്നത്. അത് പിന്നെ ആരാണ് അല്ലേ ഓർക്കാപ്പുറത്ത് ഇവരെ കണ്ടാൽ ആശ്ചര്യപ്പെടാത്തത്. എന്നാൽ ഇത്തവണ ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ദുബായിലെ ഒരു ലോക്കൽ ഹൈപ്പർ മാർക്കറ്റിൽ എത്തിയ അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

ഹൈപ്പർമാർക്കറ്റിൻ്റെ അൽ ഖൗനീജ് ഔട്ട്ലെറ്റിൽ ആളുകൾക്കിടയിലൂടെ സാധാരണ ഒരു പൗരനെ പോലെ സാധനങ്ങൾ നോക്കി നടക്കുന്ന ദുബായ് ഭരണാധികാരിയെ കണ്ടവർക്ക് അത്ഭുതമായിരുന്നു. പ്രിയപ്പെട്ട നേതാവിനെ അടുത്തുകാണാൻ കഴിഞ്ഞ ആവേശത്തിലായിരുന്നു ഷോപ്പിലെത്തിയവർ. അദ്ദേഹത്തിൻ്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈകാതെ വൈറലാവുകയും ചെയ്തു. അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്നായിരുന്നു ദുബായ് ഭരണാധികാരിയുടെ സന്ദർശനത്തെക്കുറിച്ച് ജിഎംജി കമ്പനിയുടെ സിഇഒ മുഹമ്മദ് എ ബേക്കർ ട്വീറ്റ് ചെയ്തത്.

ഇതാദ്യമായല്ല ദുബായ് ഭരണാധികാരി ഇത്തരത്തിൽ കടകളിൽ അനൗദ്യോഗിക സന്ദർശനം നടത്തുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ സമാനമായി മറ്റൊരു സൂപ്പർ മാർക്കറ്റും സന്ദർശിച്ചിരുന്നു. യൂണിയൻ കോപ് സൂപ്പർമാർക്കറ്റ് സന്ദർശിച്ച് വിലവിവരങ്ങളും സാധനങ്ങളും പരിശോധിച്ചാണ് ഭരണാധികാരി അന്ന് മടങ്ങിയത്. ഇതിനു മുൻപും സമാനമായ രീതിയിൽ പ്രാദേശിക ഹൈപ്പർമാർക്കറ്റുകൾ സന്ദർശിച്ച് പ്രദേശവാസികളെ ദുബായ് ഭരണാധികാരി അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 2021ൽ ഇംപ്രോംപ്റ്റ് സൂപ്പർമാർക്കറ്റില്‍ അപ്രതീക്ഷിത സന്ദർശനം നടത്തിയിരിന്നു. ആ സമയത്ത് സൂപ്പർമാർക്കറ്റിലുണ്ടായിരുന്നവർ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം ലോകമറിഞ്ഞത്.

2021 ജൂണ് 18 നാണ് സഹപ്രവർത്തകർക്കൊപ്പം എത്തിയ ദുബായ് ഭരണാധികാരിയുടെ വീഡിയോ പോസ്റ്റ് ചെ്യതിരിരുന്നത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത സന്ദർശന വീഡിയോ അന്നും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു ഇതിനും മുന്‍പും ഇത്തരം അപ്രതീക്ഷിത സന്ദ‍ർശനങ്ങള്‍ ദുബായ് ഭരണാധികാരി നടത്തിയിട്ടുണ്ട്. 2019 ല്‍ കോവിഡ് കാലത്തിന് മുന്‍പ് ദുബായ് ക്രീക്കില്‍ അപ്രതീക്ഷിതമായി എത്തി അബ്രയില്‍ സഞ്ചരിച്ചു. ദേരയിലെ ഗോള്‍ഡ് സൂഖിലും അദ്ദേഹം എത്തിയിരുന്നു.ദുബായ് ഫ്രയിം, സിറ്റി വാക്ക്, ഗ്ലോബല്‍ വില്ലേജ്, അപ്രതീക്ഷിതമായി ദുബായ് ഭരണാധികാരിയെത്തിയ മറ്റിടങ്ങളാണ്. 2016ൽ സർക്കാർ ഓഫിസിലും അദ്ദേഹം അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (18 minutes ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (26 minutes ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (27 minutes ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (37 minutes ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (52 minutes ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (1 hour ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (1 hour ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (1 hour ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (1 hour ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (2 hours ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (2 hours ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (2 hours ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (9 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (9 hours ago)

Malayali Vartha Recommends