Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

വിസയിൽ യുഎഇയുടെ വൻ പ്രഖ്യാപനം, കുടുംബങ്ങൾക്ക് ഇടയ്ക്കിടെ വന്നു പോകാൻ 5 വർഷ ടൂറിസ്റ്റ് വിസ, ഐസിപിയുടെ സൈറ്റിൽ നേരിട്ട് അപേക്ഷിക്കാം

11 MARCH 2023 05:24 PM IST
മലയാളി വാര്‍ത്ത

ഇനി പ്രവാസികൾക്ക് ഇതിൽ പരം എന്ത് സന്തോഷമാണ് വേണ്ടത്. പറഞ്ഞുവരുന്നത് വിസ നടപടികൾ കൂടുതൽ ലഘൂകരിച്ചുള്ള യുഎഇയുടെ നടപടിയെ കുറിച്ചാണ്. നടപടികൾ കൂടുതൽ ലഘൂകരിച്ചു എന്നത് മാത്രമല്ല, പുതിയ വിസകൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാസികൾക്ക് കുടുംബത്തെ ഇടയ്ക്ക് ഇടയ്ക്ക് കൊണ്ടുവരാൻ അതായത് കുടുംബങ്ങൾക്ക് പലതവണ വന്നു പോകാവുന്ന തരത്തിലുള്ള 5 വർഷ ടൂറിസ്റ്റ് വീസ പ്രഖ്യാപിച്ച് യുഎഇ.

കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനു മറ്റും സ്ഥിരമായി വന്നു പോകുന്നവർക്ക് ഓരോ തവണയും വീസയ്ക്ക് അപേക്ഷിക്കുന്ന ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാക്കാം. ഇത്തരം അപേക്ഷകളിൽ സ്പോൺസർമാരുടെ ആവശ്യമില്ല. ട്രാവൽ ഏജന്റു വഴി ബുക്ക് ചെയ്യാനും കഴിയില്ല. ഐഡന്റിറ്റി, സിറ്റിസൻസ്ഷിപ്, കസ്റ്റംസ് ആൻഡ് പോർട് ആണ് വീസ നൽകുന്നത്. ഓൺലൈൻ വഴി നേരിട്ട് ഐസിപിയെ സമീപിക്കണം.ഐസിപിയുടെ സൈറ്റിൽ നേരിട്ട് അപേക്ഷിക്കാം.

കളർ ഫോട്ടോ, പാസ്പോർട്ടിന്റെ പകർപ്പ്, മടക്ക യാത്രയ്ക്കുള്ള ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ്, മടക്ക യാത്രയ്ക്കുള്ള ടിക്കറ്റ്, 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്. കുറഞ്ഞത് 14,700 ദിർഹം (3.3 ലക്ഷം രൂപ) ബാലൻസ്. യുഎഇയിൽ താമസിക്കുന്ന സ്ഥലത്തിന്റെ തെളിവ്. ഹോട്ടൽ ബുക്കിങ് രേഖയോ താമസിക്കുന്ന വീടിന്റെ രേഖയോ എന്നിവയാണ് ആവശ്യമായ രേഖകൾ:

കുടുംബ ടൂറിസ്റ്റ് വീസ അപേക്ഷിക്കുന്നവർ ഇനി എല്ലാവരുടെയും വിവരങ്ങൾ ചേർത്ത് ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതിയാകും. ഇതുവരെ, വീസ ആവശ്യമുള്ള ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം അപേക്ഷ നൽകണമായിരുന്നു. ഒറ്റ അപേക്ഷയിൽ 5 വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ ലഭിക്കും. ഒരുമിച്ചു യാത്ര ചെയ്യുന്നവർക്കാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

കുടുംബ ടൂറിസ്റ്റ് വീസയിൽ കുട്ടികൾക്ക് 18 വയസ്സിൽ കൂടാൻ പാടില്ല. വീസയുള്ളവർക്ക് 3 മാസം വരെ ദുബായിൽ കഴിയാം. മൊത്തം 6 മാസം വരെ നീട്ടുകയും ചെയ്യാം.വീസയ്ക്ക് ഒരാൾക്ക് 750 ദിർഹം (16700 രൂപ) ചെലവുണ്ടാകുമെന്നാണ് ഐസിപി വെബ്സൈറ്റിൽ പറയുന്നത്. ഇതിനു പുറമേ സെക്യൂരിറ്റി ഡിപ്പോസിറ്റായി 3,025 ദിർഹവും (68000 രൂപ) ആവശ്യമുണ്ട്.

അതുപോലെ രാജ്യത്ത് കുടുംബത്തോടൊപ്പം എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കുടുംബ ഗ്രൂപ്പ് വിസ യുഎഇ അനുവദിച്ചിരുന്നു. വിനോദത്തിനും ചികിത്സയ്ക്കും കുടുംബസമേതം രാജ്യത്തെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് കുടുംബ ഗ്രൂപ്പ് വിസ അനുവദിക്കുക. അറുപത്, നൂറ്റിയെന്‍പത് ദിവസ കാലാവധിയുള്ള സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളാണ് ഇവര്‍ക്ക് അനുവദിക്കുക.ചികില്‍സക്കായെത്തുന്ന രോഗികള്‍ക്കും അവരെ അനുഗമിക്കുന്നവര്‍ക്കും പ്രസ്തുത വിസയില്‍ രാജ്യത്തെത്താനാകുമെന്നതാണ് പ്രത്യേകത.

യുഎഇ താമസ വിസയുള്ള പ്രവാസികള്‍ക്ക് മാതാപിതാക്കള്‍, ജീവിത പങ്കാളി, മക്കള്‍ എന്നിവരെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ കൊണ്ടുവരാനാകുമെന്നും വിസാ നിയമങ്ങളില്‍ വ്യക്തമാക്കുന്നു. തൊണ്ണൂറുദിവസ കാലാവധിയുള്ള വിസയാണ് ഇവര്‍ക്ക് അനുവദിക്കുന്നത്. എഴുന്നൂറ്റമ്പത് ദിര്‍ഹമാണ് പ്രസ്്തുത വിസയുടെ ഫീസ് നിരക്ക്. എണ്ണായിരം ദിര്‍ഹമോ അതില്‍ കൂടുതലോ ശമ്പളമുള്ളവര്‍ക്കാണ് വക്തിഗത വിസ എടുക്കാനാവുക.

സ്വന്തം പേരില്‍ കെട്ടിടവാടകക്കരാര്‍ ഉണ്ടായിരിക്കണമെന്നതും പ്രസ്തുത വിസ ലഭ്യമാകുന്നതിനുള്ള നിബന്ധനകളില്‍ ഉള്‍പ്പെടുന്നു. ബാങ്ക് ഗ്യാരന്റിയായി നിക്ഷേപിക്കുന്ന ആയിരം ദിര്‍ഹം വിസയുടമ മടങ്ങിയാല്‍ തിരിച്ചു ലഭിക്കും. യുഎഇ വിസാനിയമങ്ങളില്‍ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മുപ്പത്, അറുപത്, തൊണ്ണൂറ് ദിവസ കാലാവധിയുള്ള വ്യക്തിഗത, സന്ദര്‍ശക വിസ രാജ്യം വിടാതെ പുതുക്കാനാകുമെന്നും അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (17 minutes ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (25 minutes ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (26 minutes ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (36 minutes ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (51 minutes ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (1 hour ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (1 hour ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (1 hour ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (1 hour ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (2 hours ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (2 hours ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (2 hours ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (9 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (9 hours ago)

Malayali Vartha Recommends