Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

രാജകുടുംബത്തിലെ പുതിയ അതിഥിയെ താലോലിക്കുന്ന ദുബൈ ഭരണാധികാരി, പ്രവാസികളെ ത്രില്ലിലാക്കി ആ ചിത്രവുമായി ഷെയ്ഖ് ഹംദാൻ...!

14 MARCH 2023 04:58 PM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ പ്രിയങ്കരനും സമൂഹ മാധ്യമത്തിലെ ജനപ്രിയ വ്യക്തിയുമാണ് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഇൻസ്റ്റഗ്രമിൽ മാത്രം 15.4 മില്യൺ ഫോളോവേഴ്‌സുള്ള കിരീടാവകാശി മൂന്നാമതും താൻ അച്ഛനായ സന്തോഷം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ലോകത്തെ അറിയിച്ചത്.

ഇപ്പോൾ കുടുംബത്തിലേക്കെത്തിയ പുതിയ അതിഥിയെ താലോലിക്കുന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ ചിത്രം പങ്കുവെച്ച് എത്തിരിക്കുകയാണ് ഷെയ്ഖ് ഹംദാൻ. ശൈഖ് ഹംദാന് കഴിഞ്ഞ മാസം പിറന്ന മകനെ താലോലിക്കുന്ന ചിത്രമാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ശൈഖ് ഹംദാനെയും ചിത്രത്തിൽ കാണാം.

അല്ലാഹു അവരെ സംരക്ഷിക്കട്ടെ എന്ന കാപ്ഷനോടെയാണ് ഹംദാൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ദുബൈ രാജകുടുംബത്തിലെ മൂന്ന് തലമുറയാണ് ഒറ്റ ചിത്രത്തിൽ കാണുന്നത്. ശൈഖ് ഹംദാനും കുഞ്ഞും മാത്രമിരിക്കുന്ന ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.ഫെബ്രുവരി 25നാണ് ശൈഖ് ഹംദാന് മൂന്നാമത്തെ കുഞ്ഞ് പിറന്നത്. ആൺകുട്ടിയാണ് ജനിച്ചത്. മൂന്നാമതൊരു കുഞ്ഞിന്റെ കൂടി പിതാവായിരിക്കുന്നു എന്നാണ് അദ്ദേഹം ഇൻസ്റ്റയിൽ കുറിച്ചത്. ഇറ്റ്സ് എ ബോയി, മുഹമ്മദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽമക്തൂം എന്ന് കുഞ്ഞിന് പേരിട്ടതായും പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

രണ്ട് ചെറിയ കാലുകൾ പിടിച്ചിരിക്കുന്ന ഒരു ജോടി കൈകളുടെ ചിത്രമായിരുന്നു അദ്ദേഹം പങ്കിട്ടത്. ‘പ്രിയപ്പെട്ട ദൈവമേ അവനെ നന്നായി വളര്‍ത്തുകയും അവനെ ഞങ്ങളുടെ കണ്ണുകൾക്ക് കാഴ്ചയാക്കുകയും അവനെ ഞങ്ങൾക്ക് അനുഗ്രഹമാക്കുകയും ചെയ്യേണമേ’ എന്ന് അറബികിൽ എഴുതിയ പ്രാർഥന അടങ്ങുന്നതായിരുന്നു പോസ്റ്റ്..നേരത്തേ ഇരട്ടകുട്ടികളുടെ പിതാവാണ് ശൈഖ് ഹംദാൻ.

2021 മെയ് 21 നാണ് ശൈഖ് ഹംദാനും ഭാര്യ ശൈഖ ശൈഖ് ബിൻത് സഈദ് ബിൻഥാനി അൽ മക്തൂമിനും ഇരട്ടകുട്ടികൾ പിറന്നത്. അന്നും തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇവരിൽ ആൺകുഞ്ഞിന് റാശിദെന്നും പെൺകുഞ്ഞിന് ശൈഖ എന്നുമാണ് പേരിട്ടത്.

മുത്തച്ഛൻ റാശിദിന്റെ പേരാണ് ആദ്യത്തെ മകന് നൽകിയതെങ്കിൽ പിതാവിന്റെ പേര് കൂടിയായ മുഹമ്മദ് എന്നാണ് പുതിയ കുഞ്ഞിന് നൽകിയിരിക്കുന്നത്. ഇൻസ്റ്റഗ്രമിൽ മാത്രം 15.4 മില്യൺ ഫോളോവേഴ്‌സുള്ള കിരീടാവകാശി കുട്ടികളുമൊത്തുള്ളതും യാത്ര പോകുന്ന ചിത്രങ്ങളും പങ്കുവെക്കുകയും വെെറലാകുകയും ചെയ്തിട്ടുണ്ട്. ഇരട്ടക്കുട്ടികളുടെ ഒന്നാം പിറന്നാൾ ദിനത്തിലും ഷെയ്ഖ് ഹംദാൻ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (1 minute ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (14 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (25 minutes ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (29 minutes ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (41 minutes ago)

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (1 hour ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (1 hour ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (1 hour ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (1 hour ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (1 hour ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (1 hour ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (2 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (2 hours ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (2 hours ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

Malayali Vartha Recommends