Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

സൗ​​​ദിയിൽ കനത്ത മഴ..! താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍,16 വരെ രാജ്യത്ത് പരക്കെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്...

14 MARCH 2023 05:19 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ കാലാവസ്ഥ പ്രതികൂലമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ അതായത് 16 തീയതിവരെ രാജ്യത്ത് പരക്കെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് തണുപ്പ് മാറി ചൂട് ശക്തമാകുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം പരക്കെ മഴ പെയ്തു. വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെട്ടത്. വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും, കിഴക്കന്‍ പ്രവിശ്യയുടെ ഭാഗങ്ങളിലുമാണ് മഴ പെയ്തത്.

റിയാദ് പ്രവിശ്യയിലും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളകെട്ടുകള്‍ രൂപപ്പെട്ടു. അഫ്‌ലജില്‍ പുലര്‍ച്ചെ മുതല്‍ പെയ്ത മഴയില്‍ വെള്ളകെട്ടുകള്‍ രൂപപ്പെടുകയും പാറകളും ചെളിയും റോഡിലേക്ക് ഒഴുകിയെത്തുകയും ചെയ്തതോടെ ഗതാഗത തടസ്സം നേരിട്ടു.അസീര്‍, മക്കാ, അല്‍ബാഹ, ഹാഇല്‍, കിഴക്കന്‍ പ്രവിശ്യയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും നേരിയ തോതില്‍ മഴ പെയ്തു. മഴയും പൊടിക്കാറ്റും വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. കാലവസ്ഥ വ്യതിയാനം സംബന്ധിച്ച
മുന്നറിയിപ്പ് പുറത്തുവന്നതോടെ  മക്ക, അല്‍ബാഹ, ജിദ്ദ, റാബിഗ്, ഖുലൈസ്, തായിഫ്, അല്‍ നമാസ്,  മഹ്ദുദഹബ്,  ഖുന്‍‍ഫുദ, ഹായില്‍ എന്നിവിടങ്ങിലെ സ്കൂളുകൾക്ക് 2023 മാര്‍ച്ച് 12നും അവധി പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥ മോശമാകാന്‍ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. അധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും അവധി ആയിരിക്കുമെന്നും അതേസമയം തന്നെ വിദൂര രീതിയില്‍‍ പഠനം നടക്കുമെന്നും സ്‍കൂള്‍ അധികൃതര്‍ അറിയിച്ചു.

അതേസമയം, ദോഹ നഗരത്തിലുൾപ്പെടെ ഇന്നലെ മഴ പെയ്തു. രാവിലെ മുതൽ കാറ്റും ശക്തമായിരുന്നു. വടക്കൻ മേഖലയിൽ ഇടിയോടു കൂടിയ മഴയാണ്  രേഖപ്പെടുത്തിയത്.ഈ ആഴ്ച മധ്യേ വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.  മഴയ്ക്ക് അകമ്പടിയായി കനത്ത കാറ്റെത്തിയതോടെ ചില സമയങ്ങളിൽ ദൂരക്കാഴ്ച ഗണ്യമായി കുറഞ്ഞു. കാറ്റിന്റെ വേഗം മണിക്കൂറിൽ 12നും 22 നോട്ടിക്കൽ മൈലിനും ഇടയിലും ചിലപ്പോൾ 30 നോട്ടിക്കൽ മൈലും എത്തി. വാഹനം ഓടിക്കുന്നവർക്കുള്ള ജാഗ്രതാ നിർദേശങ്ങൾ അധികൃതർ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു. വാഹന ഗതാഗതത്തിന് കാര്യമായ തടസ്സം ഉണ്ടായില്ല.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 minutes ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (33 minutes ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (41 minutes ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (54 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (1 hour ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (1 hour ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (1 hour ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (1 hour ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (1 hour ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (2 hours ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (2 hours ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (2 hours ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (2 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (2 hours ago)

Malayali Vartha Recommends