Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

സൗദിയിൽ പെരുംമഴ....! നാല് പേരടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് 2 മരണം, റിയാദിൽ പലയിടങ്ങളിലും വെള്ളമുയർന്നു, മഴയ്ക്ക് പുറമെ പലയിടങ്ങളിലും കാറ്റും മിന്നലും

16 MARCH 2023 03:29 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ കാലാവസ്ഥമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തേ പുറത്തുവിട്ട മുന്നറിയിപ്പ് പ്രകാരം സൗദിയിലെ വിവിധ പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. ആർത്തലച്ച് പെയ്തത് മഴയിൽ വാഹനം വെള്ളക്കെട്ടിൽ അകപ്പെട്ട് ജിസാനിൽ രണ്ട് കുട്ടികൾ മരിച്ചു. വാദി വാസിഇലായിരുന്നു സംഭവം. നാല് പേരടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് കാണാതാവുകയായിരുന്നു.

കുട്ടികളുടെ കൂടെ മാതാപിതാക്കളും ഉണ്ടായിരുന്നു. മാതാപിതാക്കളുടെ കൺമുന്നിൽവെച്ചാണ് കുട്ടികൾ ഒഴിക്കിൽപ്പെട്ട് കാണാതാകുന്നത്. കാണാതായ കുട്ടികളിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഒരു ആൺകുട്ടിയുടേയും ഒരു പെൺകുട്ടിയുടേയും മൃതദേഹം ആണ് കണ്ടെത്തിയിരിക്കുന്നത്.അപകടത്തിൽപ്പെട്ട കുട്ടികളുടെ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ജിസാനിലെ സ്വബ്‍യയിലുള്ള ഗ്രാമത്തിലെ വീട്ടിലേക്ക് കുടംബം മടങ്ങുമ്പോൾ ആണ് അപകടം സംഭവിച്ചത്.

നേരത്തെയും ഈ പ്രദേശത്ത് ഇത്തരത്തിലുള്ള അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ രണ്ട് ദിസമായി വലിയ മഴയാണ് ലഭിക്കുന്നത്. ജിസാനിലെ അൽ ഹഷ്‍ർ മലനിരകളിൽ ശക്തമായ വെള്ളക്കെട്ടുകൾ ആണ് ഉണ്ടായത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റിയാദിൽ ഇന്നലെ ആലിപ്പഴ വർഷം ഉണ്ടായി. വൈകുന്നേരത്തോടെ റിയാദിൽ ആർത്തലച്ച് പെയ്ത മഴയിൽ നഗരത്തിന്റെ പലഭാഗത്തും വെള്ളമുയർന്നു. റിയാദ് അസീസിയ ഭാഗത്ത് ഇതായിരുന്നു സ്ഥിതി. സൗദിയിലെ കിഴക്കൻ പ്രവിശ്യയിലും മഴയെത്തുമെന്ന് മുന്നറിയിപ്പുണ്ട്. നഗരത്തിന്റെ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.

മഴയ്ക്ക് പുറമെ പലയിടങ്ങളിലും കാറ്റും മിന്നലും ഉണ്ടായിരുന്നു. വ്യാഴാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്. റിയാദ് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലുണ്ടാകുമെന്നതിനാൽ കിഴക്കൻ മേഖലയിൽ കേന്ദ്രം ജാഗ്രതാ നിർദേശം നൽകി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (1 minute ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (14 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (25 minutes ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (29 minutes ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (41 minutes ago)

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (1 hour ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (1 hour ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (1 hour ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (1 hour ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (1 hour ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (1 hour ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (2 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (2 hours ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (2 hours ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

Malayali Vartha Recommends