Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിരക്കുകൾ 50% വെട്ടിക്കുറച്ചു...! റാസല്‍ഖൈമയിൽ ഈ ദിവസങ്ങളിൽ പിഴത്തുകയിൽ ഇളവ് പ്രഖ്യാപിച്ചു

17 MARCH 2023 02:16 PM IST
മലയാളി വാര്‍ത്ത

ചില ആഘോഷ ദിനങ്ങളിൽ പിഴത്തുകയിൽ യുഎഇ ഇളവ് പ്രഖ്യാപിക്കാറുണ്ട്. കൂടാതെ പാർക്കിങ് നിരക്കുകൾ നിശ്ചിത ദിവസം ഒഴിവാക്കാറുണ്ട്. ഇത് പ്രവാസികൾക്ക് വലിയ ഒരു ആശ്വാസവുമാണ്. വീണ്ടും അതിന് ഒരവസരം പ്രവാസികളെ തേടി എത്തുകയാണ്. ചില ദിവസങ്ങളിൽ പിഴത്തുകയിൽ അന്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇയിലെ ഒരു എമിറേറ്റ്.

ഫൈനുകള്‍ക്ക് പരിമിത കാലത്തേക്ക് അന്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് റാസൽഖേമയാണ്. റാസല്‍ഖൈമ പബ്ലിക് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ വരുന്ന നിയമലംഘനങ്ങള്‍ക്ക് ലഭിച്ച ഫൈനുകള്‍ക്കായിരിക്കും ഈ ഇളവ് ലഭിക്കുക. മാര്‍ച്ച് 20 മുതല്‍ 23 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു.

മാര്‍ച്ച് 20ന് ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം ആഗോള തലത്തില്‍ 'അന്താരാഷ്‍ട്ര സന്തോഷ ദിനം' ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഫൈനുകള്‍ അടയ്ക്കുന്നവര്‍ക്ക് വേണ്ടി ഇത്തരമൊരു ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പരിസ്ഥിതി ചട്ടങ്ങളുടെ ലംഘനം ഉള്‍പ്പെടെ റാസല്‍ഖൈമ പബ്ലിക് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ലഭിച്ച ഫൈനുകള്‍ക്കെല്ലാം മൂന്ന് ദിവസത്തേക്ക് 50 ശതമാനം ഇളവ് ലഭിക്കും.

ചപ്പു ചവറുകള്‍ വലിച്ചെറിയുക, പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുക, വിലക്കുള്ള സ്ഥലങ്ങളില്‍ പുകവലിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കും ട്രക്കുകളുടെ ടോള്‍ ഗേറ്റ് നിയമലംഘനങ്ങളും ഇതിന്റെ പരിധിയില്‍ വരും. ഇത് കൂടാതെ കോവിഡ് 19 മുൻകരുതൽ നടപടികൾ ലംഘിച്ചതിന് ചുമത്തിയ പിഴകളിൽ 50 ശതമാനം ഇളവും യുഎഇ പ്രഖ്യാപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാന്ധർവ്വ സംഗീതം വീണ്ടും ആസ്വദിച്ച് മലയാളികൾ... വർഷങ്ങൾക്കുശേഷം ഒരു പൊതുപരിപാടിയിൽ പാട്ടും ചിന്തകളുമായി തിരിച്ചെത്തി മലയാളികളുടെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ്  (31 minutes ago)

വനിതാ ഏഷ്യാ കപ്പിൽ ഇന്ന് ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും...  (45 minutes ago)

ജാർഖണ്ഡ് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ, നഗരവികസന മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു  (1 hour ago)

പോലീസ് സ്റ്റേഷനുകളുടെ സുരക്ഷനോക്കുന്ന പാറാവ് ഡ്യൂട്ടിക്കാർ ഡ്യൂട്ടിസമയത്ത് മൊബൈലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോ​ഗിക്കരുത്...  (1 hour ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പില്‍ ഓണാഘോഷപരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

മിസ് വേൾഡ് 2026 കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്ക്ക്  (1 hour ago)

ഫ്രഞ്ച് ചലച്ചിത്രകാരൻ ടോണി ഗാറ്റ്‌ലിഫ് അന്തരിച്ചു.. .  (2 hours ago)

മാധ്യമ പ്രവർത്തകനും സീരിയൽ നടനുമായ രഗീഷ് രാജ അന്തരിച്ചു...  (2 hours ago)

തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ്... ഒമ്പതാം സീഡ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ച് 24-ാം സീഡ് അർജന്റീന താരം ഫ്രാൻസിസ്കോ സെറുണ്ടോലോ പ്രീക്വാർട്ടർ ഫൈനലിൽ  (3 hours ago)

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.. മൂന്നു പേർക്ക് പരുക്ക്  (3 hours ago)

നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു...  (3 hours ago)

ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു...  (3 hours ago)

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (4 hours ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends