Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യാത്രക്കാരെ വീണ്ടും നിരാശയിലാക്കി എയർ ഇന്ത്യ...! ദുബായ്-കൊച്ചി ഡ്രീംലൈനർ സർവീസ് പിൻവലിച്ചു, പകരം സർവീസ് നടത്തുക സൗകര്യം കുറഞ്ഞതും പഴക്കം ചെന്നതുമായ എയർ ഇന്ത്യ എ 321

18 MARCH 2023 10:31 AM IST
മലയാളി വാര്‍ത്ത

യാത്രക്കാരെ വീണ്ടും നിരാശരാക്കുന്ന നടപടികളിലേക്ക് കടന്നിരിക്കുകയാണ് എയർ ഇന്ത്യ. എയർ ഇന്ത്യയുടെ ദക്ഷിണേന്ത്യയിലേക്കുള്ള ഏക ഡ്രീംലൈനർ സർവീസ് ആയ ദുബായ്-കൊച്ചി സർവീസ് എയർ ഇന്ത്യ പിൻവലിച്ചു. ദിവസവും സർവീസ് നടത്തിയിരുന്ന ദുബായ്-കൊച്ചി എയർ ഇന്ത്യ ഡ്രീംലൈനർ പിൻവലിച്ചതോടെ എമിറേറ്റ്‌സ് അടക്കമുള്ള മറ്റു വിമാനക്കമ്പനികളും കേരളത്തിലേക്കുള്ള സൗകര്യംകൂടിയ സർവീസുകളിൽ നിരക്ക് വർധിപ്പിക്കാൻ തുടങ്ങി.

എന്നാൽ ഡ്രീം ലൈനറിനുപകരം എയർ ഇന്ത്യ സർവീസ് നടത്തും. എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ ആയിരുന്നു ദുബായ്-കൊച്ചി സെക്ടറിൽ സർവീസ് നടത്തിയിരുന്നത്. എന്നാൽ ഇതിന് പകരം സൗകര്യം കുറഞ്ഞതും പഴക്കം ചെന്നതുമായ എ 321 ആണ് യു. എ.ഇ.യിൽ നിന്ന് കേരളത്തിലേക്ക് ഇനി സർവീസ് നടത്തുക.

18 ബിസിനസ് ക്ലാസടക്കം 256 പേർക്ക് യാത്രചെയ്യാവുന്ന വിമാനങ്ങളാണ് എയർ ഇന്ത്യ ഡ്രീംലൈനർ. പകരം സർവീസ് നടത്തുന്ന എയർ ഇന്ത്യയിൽ ആകട്ടേ 12 ബിസിനസ് ക്ലാസടക്കം 162 സീറ്റുകൾ മാത്രമാണുള്ളത്. ബിസിനസ് ക്ലാസ് സൗകര്യങ്ങളിൽ ആവശ്യം വർധിപ്പിച്ച് നിരക്ക് ക്രമാതീതമായി കൂട്ടുകയാണ് എയർ ഇന്ത്യയുടെ ലക്ഷ്യമെന്നാണ് ട്രാവൽ ഏജൻസി അധികൃതരുടെയും യാത്രക്കാരുടെയും വിലയിരുത്തൽ.

അടുത്തിടെയാണ് യു. എ.ഇ.-കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ വിമാനം പിൻവലിച്ച് പകരം ബജറ്റ് എയർലൈൻ ആയ എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസ് നടത്താൻ തുടങ്ങിയത്. ഇത് കാരണം കേരളത്തിലേക്ക് സൗകര്യംകുറഞ്ഞ വിമാനങ്ങളാണ് എയർ ഇന്ത്യ സർവീസ് നടത്തുന്നത്. കേരളത്തോടുള്ള എയർഇന്ത്യയുടെ വിവേചനമാണിതെന്നാണ് പ്രവാസി മലയാളികളും പരാതിപറയുന്നത്.എയർ ഇന്ത്യ സ്വകാര്യമേഖല ഏറ്റെടുത്തതോടെ വലിയ പ്രതീക്ഷയിലായിരുന്ന പ്രവാസികൾ ഇതോടെ നിരാശയിലുമായി. എന്നാൽ പുതിയ വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ ചെലവഴിക്കുന്നത് കോടികളാണ്.

ആഗോള വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡർ നൽകിയ എയർ ഇന്ത്യ വിമാനങ്ങൾ വാങ്ങാൻ ഏകദേശം 7,000 കോടി ഡോളറാണ് ചെലവഴിക്കുക. അമേരിക്കൻ കമ്പനിയായ ബോയിംഗിൽ നിന്നും, ഫ്രഞ്ച് കമ്പനിയായ എയർബസിൽ നിന്നുമാണ് വിമാനങ്ങൾ സ്വന്തമാക്കുന്നത്.

ബോയിംഗ്, എയർബസ് എന്നിവയിൽ നിന്ന് യഥാക്രമം 220 വിമാനങ്ങൾ, 250 വിമാനങ്ങൾ വാങ്ങാനാണ് എയർ ഇന്ത്യയുടെ നീക്കം. അടുത്ത 10 വർഷത്തിനുള്ളിലാണ് മുഴുവൻ വിമാനങ്ങളും എയർ ഇന്ത്യയുടെ ഭാഗമാകുക. പുതിയ വിമാനങ്ങൾ എത്തുന്നതോടെ അന്താരാഷ്ട്ര സർവീസുകൾ വർദ്ധിപ്പിക്കാനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്.

കൂടാതെ, പുതിയ നീക്കത്തിലൂടെ വിപണി വിഹിതം ഉയർത്താനും എയർ ഇന്ത്യയ്ക്ക് സാധിക്കുന്നതാണ്. അന്താരാഷ്ട്ര തലത്തിലെ ധനസമാഹരണം, ഓഹരി വിൽപ്പന തുടങ്ങിയ മാർഗങ്ങളിലൂടെയാണ് ഇടപാടിനായുള്ള പണം കണ്ടെത്തുക. കൂടുതൽ വിമാനങ്ങൾ സ്വന്തമാക്കുന്നതിനനുസൃതമായി കൂടുതൽ ജീവനക്കാരെ നിയമിക്കാനും എയർ ഇന്ത്യ പദ്ധതിയിടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാന്ധർവ്വ സംഗീതം വീണ്ടും ആസ്വദിച്ച് മലയാളികൾ... വർഷങ്ങൾക്കുശേഷം ഒരു പൊതുപരിപാടിയിൽ പാട്ടും ചിന്തകളുമായി തിരിച്ചെത്തി മലയാളികളുടെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ്  (32 minutes ago)

വനിതാ ഏഷ്യാ കപ്പിൽ ഇന്ന് ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും...  (46 minutes ago)

ജാർഖണ്ഡ് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ, നഗരവികസന മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു  (1 hour ago)

പോലീസ് സ്റ്റേഷനുകളുടെ സുരക്ഷനോക്കുന്ന പാറാവ് ഡ്യൂട്ടിക്കാർ ഡ്യൂട്ടിസമയത്ത് മൊബൈലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോ​ഗിക്കരുത്...  (1 hour ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പില്‍ ഓണാഘോഷപരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

മിസ് വേൾഡ് 2026 കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്ക്ക്  (1 hour ago)

ഫ്രഞ്ച് ചലച്ചിത്രകാരൻ ടോണി ഗാറ്റ്‌ലിഫ് അന്തരിച്ചു.. .  (2 hours ago)

മാധ്യമ പ്രവർത്തകനും സീരിയൽ നടനുമായ രഗീഷ് രാജ അന്തരിച്ചു...  (2 hours ago)

തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ്... ഒമ്പതാം സീഡ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ച് 24-ാം സീഡ് അർജന്റീന താരം ഫ്രാൻസിസ്കോ സെറുണ്ടോലോ പ്രീക്വാർട്ടർ ഫൈനലിൽ  (3 hours ago)

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.. മൂന്നു പേർക്ക് പരുക്ക്  (3 hours ago)

നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു...  (3 hours ago)

ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു...  (3 hours ago)

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (4 hours ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends