Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

കുവൈത്തില്‍ ഓണ്‍ലൈനിലൂടെ അനാശാസ്യ പ്രവര്‍ത്തനവും വേശ്യാവൃത്തിയും; നാല് പ്രവാസികള്‍ അറസ്റ്റിൽ

24 MARCH 2023 07:21 PM IST
മലയാളി വാര്‍ത്ത

കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിനും ഓണ്‍ലൈനിലൂടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും നാല് പ്രവാസികള്‍ അറസ്റ്റിലായി. രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലാണ് ഇവരെ പിടികൂടിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രസ്‍താവനയിലൂടെ അറിയിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനും അനാശാസ്യ പ്രവര്‍ത്തനങ്ങളും വേശ്യാവൃത്തിയും പ്രോത്സാഹിപ്പിച്ചെന്നും പൊതുധാര്‍മികതയ്ക്ക് വിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും ആരോപിച്ചാണ് ഒരാളെ പിടികൂടിയത്. തുടര്‍ നടപടികള്‍ക്കായി ഇയാളെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

അതേസമയം സാല്‍മിയില്‍ സുരക്ഷാ വിഭാഗങ്ങള്‍ നടത്തിയ റെയ്‍ഡിലാണ് മറ്റ് മൂന്ന് പേര്‍ അറസ്റ്റിലായത്. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റം ചുമത്തിയാണ് ഇവരുടെ അറസ്റ്റ്. ശേഷം ഇവരെയും തുടര്‍ നടപടികള്‍ക്കായി കൈമാറി. താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി കുവൈത്തില്‍ കഴിഞ്ഞുവന്നിരുന്ന മറ്റൊരു യുവതിയെയും പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്‍തു. സ്‍പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയതിന് ഇവര്‍ക്കെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. ഇവരെയും നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ക്ക് കൈമാറി.

ഇതിനു പുറമെ മഹ്ബൂല മേഖലയിൽ വേശ്യാവൃത്തിയിൽ 9 പേർ ഏർപ്പെട്ടതായി അധികൃതർ കണ്ടെത്തി. പിടിയിലായ എല്ലാവരെയും തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പൊതു ധാർമ്മികത സംരക്ഷിക്കുന്നതിനും മനുഷ്യക്കടത്ത് ചെറുക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം തുടർച്ചയായ തീവ്ര സുരക്ഷാ നടപടികൾ കർശനമായി തുടരുകയാണ്

കഴിഞ്ഞ മാസവും കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട ആറ് പ്രവാസി യുവതികളെ അറസ്റ്റ് ചെയ്തിരുന്നു .ആഭ്യന്തര മന്ത്രാലയവും ആന്റി ഹ്യൂമണ്‍ ട്രാഫികിങ് ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അപ്പാര്‍ട്ട്‌മെന്റുകളും വീടുകളും വാടകയ്ക്ക് നല്‍കിയിരുന്ന ഒരു പുരുഷനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

അതിനിടെ, കുവൈത്തില്‍ വിവിധ മന്ത്രാലയങ്ങളും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും മുനിസിപ്പാലിറ്റിയും ചേര്‍ന്നു നടത്തുന്ന റെയ്ഡുകള്‍ തുടരുകയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സാല്‍മിയയില്‍ നടത്തിയ പരിശോധനകളില്‍ നിരവധി വിദേശികള്‍ അറസ്റ്റിലായിരുന്നു. ഹോട്ടലുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും മറ്റ് സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന.

തൊഴില്‍ വിപണി ക്രമീകരിക്കുന്നതിനും രാജ്യത്തെ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുന്ന കുറഞ്ഞ വരുമാനക്കാരായ വിദേശികളുടെ എണ്ണം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ എംപ്ലോയ്!മെന്റ് പ്രൊട്ടക്ഷന്‍ സെക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫഹദ് മുറാദ് പറഞ്ഞു. സ്‌പോണ്‍സര്‍മാരുടെ കീഴിലല്ലാതെ മറ്റ് ജോലികള്‍ ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് റെയ്ഡുകളില്‍ ലക്ഷ്യമിടുന്നത്. ലൈസന്‍സില്ലാത്ത ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവരും സ്‌പോണ്‍സര്‍മാരുടെ കീഴിലല്ലാതെ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടവരുമായ നിരവധി സ്ത്രീകളെയും പുരുഷന്മാരെയും അറസ്റ്റ് ചെയ്തതായും ഡോ. ഫഹദ് മുറാദ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 minutes ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (33 minutes ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (41 minutes ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (54 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (1 hour ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (1 hour ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (1 hour ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (1 hour ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (1 hour ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (2 hours ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (2 hours ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (2 hours ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (2 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (2 hours ago)

Malayali Vartha Recommends