ഹൃദയാഘാതം മൂലം പ്രവാസി യുവാവ് മരിച്ചു, യുഎഇയിൽ മരണപ്പെട്ടത് മലപ്പുറം സ്വദേശി
യുഎഇയിൽ ഹൃദയാഘാതം മൂലം പ്രവാസി യുവാവ് മരിച്ചു. മലപ്പുറം പൊന്നാനി എസ്.കെ റോഡ് കണ്ടത്ത് വീട് മുഹമ്മദ് അഷ്റഫിന്റെയും ഷാഹിദയുടെയും മകന് മുഹമ്മദ് യാസിര്‍ (35) ആണ് മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ദുബൈയിലെ സാമൂഹിക പ്രവര്ത്തകന് നസീര്‍ വാടാനപ്പള്ളി അറിയിച്ചു. ഭാര്യ - ഹഫ്സ. ഒന്‍പത് വയസുകാരിയായ അറഫ, ആറ് വയസുകാരിയായ കെന്‍സ എന്നിവര്‍ മക്കളാണ്.
അതേസമയം, ഒമാനിൽ വാഹനാപകടത്തിൽ കഴിഞ്ഞ ദിവസം ആലപ്പുഴ സ്വദേശി മരിച്ചു. നിസ്വയിലുണ്ടായ വാഹനാപകടത്തിൽ മാന്നാർ കുട്ടംപേരൂർ പതിനൊന്നാം വാർഡ് അശ്വതി ഭവനത്തിൽ സന്തോഷ് പിള്ള (41) മരണപ്പെട്ടത്. ജോലി കഴിഞ്ഞ് സഹപ്രവർത്തകരോടൊപ്പം ഫുട്പാത്തിലൂടെ നടന്ന് നീങ്ങവേ പിന്നിൽ നിന്നും സ്പോർട്സ് കാർ ഇടിച്ചാണ് അപകടമുണ്ടായത്.
ഒമാനിലെ അൽവാസൻ ഇന്റഗ്രേറ്റഡ് ട്രേഡിങ്ങ് കമ്പനിയിൽ മെഷീനിസ്റ്റായി ജോലി ചെയ്തിവരികയായിരുന്നു സന്തോഷ്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരാളും മരണപ്പെട്ടു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു.
https://www.facebook.com/Malayalivartha