യു.എ.ഇയിലെ ഇന്ധനവിലയിടിവ്, ടാക്സി നിരക്കില്‍ കുറവുവരുത്തി അജ്മാൻ
ആഗോള നിരക്കിന് അനുസൃതമായി ഏപ്രിലിലെ യു.എ.ഇയിലെ ഇന്ധനവിലയിടിവിന് അനുസരിച്ച് അജ്മാനില്‍ ടാക്സി നിരക്ക് കുറച്ചു. ഏപ്രില്‍ മാസത്തില്‍ ടാക്സി നിരക്ക് കി.മീറ്ററിന് 1.82 ദിര്‍ഹമായിരിക്കും. കഴിഞ്ഞ മാസത്തെ 1.84 ദിര്‍ഹം എന്ന നിരക്കില്‍ നിന്ന് 2 ഫില്‍സ് ഇടിവാണ് രേഖപ്പെടുത്തിയതെന്ന് അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ട്വീറ്റില്‍ അറിയിച്ചു.
അജ്മാന് പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ടാക്സി നിരക്കിളവ് സംബന്ധിച്ച തീരുമാനമെടുത്തത്. ഈ മാസം ഇന്ധന വിലയില്‍ ലിറ്ററിന് എട്ട് ഫില്‍സ് യു.എ.ഇ കഴിഞ്ഞ ദിവസം കുറച്ചിരുന്നു.
https://www.facebook.com/Malayalivartha