Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

രാജകീയ വിവാഹത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി യുഎഇ, ദുബൈ ഭരണാധികാരിയുടെ മകള്‍ ശൈഖ മഹ്റ വിവാഹിതയാകുന്നു, വരൻ അല്‍ മക്തൂം കുടുംബാംഗം തന്നെയായ ശൈഖ് മാന

08 APRIL 2023 03:09 PM IST
മലയാളി വാര്‍ത്ത

യുഎഇ വീണ്ടും മറ്റൊരു രാജകീയ വിവാഹത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മഹ്റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വിവാഹ വാർത്ത പുറത്തുവരികയാണ്. അത്യാഢംബര പൂർവ്വമായി നടക്കാൻ പോകുന്ന ആ വിവാഹം ഇനി അധികം നീളില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ദുബൈ ഭരണാധികാരിയുടെ മകള്‍ ശൈഖ മഹ്റ തന്നെയാണ് തന്റെ വിവാഹ വാർത്ത സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. ശൈഖ മഹ്റയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായുള്ള വാർത്തയാണ് പുറത്തുവരുന്നത്. അല്‍ മക്തൂം കുടുംബാംഗം തന്നെയായ ശൈഖ് മാന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാന അല്‍ മക്തൂമാണ് വരന്‍. വിവാഹം ദിവസം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ശൈഖ മഹ്റ ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ വാര്‍ത്ത പരസ്യപ്പെടുത്തിയത്. വരന്റെ പിതാവ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാന അല്‍ മക്തൂം വധൂവരന്മാരെക്കുറിച്ച് എഴുതിയ കവിത പങ്കുവെച്ചായിരുന്നു അവര്‍ വിവാഹ വാര്‍ത്ത പങ്കുവെച്ചത്. വരന്റെ പിതാവും ഇതേ കവിത തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. രാജകീയ വിവാഹ കരാറില്‍ ഒപ്പുവെയ്‍ക്കുന്ന അവസരത്തിലേക്ക് വേണ്ടി എഴുതിയ കവിതയാണിതെന്നാണ് വരികള്‍ സൂചിപ്പിക്കുന്നത്.

അതേസമയം വിവാഹ ആഘോഷത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ മാസം ഇരുവരുടെയും വിവാഹനിശ്ചയത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹകാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച് ദുബായ് ഭരണാധികാരിയുടെ മകൾ രംഗത്തുവന്നത്. നവദമ്പതികൾക്ക് ആശംസകൾ നേർന്ന് ഷെയ്ഖ് മനയുടെ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.

ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദധാരിയായ ശൈഖ മഹ്റ ദുബൈയിലെ വിവിധ പരിപാടികള്‍ നിറ സാന്നിദ്ധ്യമാണ്. ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിലെ സജീവമായ ഇടപെടൽ നടത്തുന്ന മഹ്‌റ സ്ത്രീ ശാക്തീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുൻപന്തിയിലുണ്ട്. എക്‌സിബിഷനുകൾ, ഫാഷൻ ഷോ, അവാർഡ് ദാന ചടങ്ങുകൾ എന്നിവയുൾപ്പെടെ പരിപാടികളിലെ സാന്നിധ്യം കൂടിയാണ് മഹ്‌റ.

ശൈഖ മനയാവട്ടെ ദുബൈയിലെ അറിയപ്പെടുന്ന സംരംഭകനും വ്യവസായിയുമാണ്. റിയല്‍ എസ്റ്റേറ്റ്, സാങ്കേതിക രംഗങ്ങളിലാണ് പ്രധാനമായും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.സമൂഹമാധ്യമങ്ങളിൽ സാന്നിധ്യമായ ഷെയ്ഖ് മന സ്കീയിംഗ്, മത്സ്യബന്ധനം, യാത്ര, കുതിരസവാരി എന്നിവയിൽ സജീവമാണ്. സ്‍കൂയിങ് ഉള്‍പ്പെടെയുള്ളവ ഇഷ്ടപ്പെടുന്ന അദ്ദേഹം ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ഉള്‍പ്പെടെയുള്ള രാജകുടുംബാംഗങ്ങള്‍ക്കൊപ്പം വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 56,000 ഫോളോവേഴ്‌സാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (33 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends