ഫോണിൽ സംസാരിക്കവെ കുഴഞ്ഞുവീണു, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
സൗദിയിൽ ഫോണിൽ സംസാരിക്കവെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു. തൃശുർ കുന്നംകുളം കേച്ചേരി സ്വദേശി സുനിൽ ശങ്കരൻ (53) ആണ് വടക്കുപടിഞ്ഞാറൻ പട്ടണമായ തബൂക്കില്‍ മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം. രാത്രി 10 മണിയോടെ റൂമിൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.
തുടർന്ന് സുഹൃത്തുക്കൾ തബൂക്ക് പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തബൂക്കിലെ കാർപ്പെറ്റ്, ചെയർ ഹയറിങ് കമ്പനിയിൽ 15 വർഷത്തിലേറെയായി ജോലി ചെയ്യുകയായിരുന്നു.
മൃതദേഹം തബുക്ക് പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ ആശുപത്രി മോർച്ചറിയിൽ. മൃതദേഹം നാട്ടിലയക്കുന്നതിനായി മാസ്സ് തബൂക്ക് ജീവകാരുണ്യ വിഭാഗം പ്രവർത്തകർ രംഗത്തുണ്ട്. ഭാര്യ - ഷീജ സുനിൽ. മക്കൾ - വിദ്യാർഥികളായ എം.എസ്. സ്നേഹ (22), എം.എസ്. അമൃത (18).
https://www.facebook.com/Malayalivartha