Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

ഇനി സകലതും മാറിമറിയും...! അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള പുതിയ നയം ഉടൻ നടപ്പാക്കുമെന്നാണ് യുഎഇ

09 APRIL 2023 12:39 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ താമസക്കാരായ പ്രവാസികൾക്ക് ഒരു ആശ്വസ വാർത്തയാണ് പുറത്തുവരുന്നത്. ജീവിത ചെലവ് ഇനിയൊരൽപ്പം കുറയുമെന്നും തന്നെ വേണം രാജ്യത്തിന്റെ ഈ പുതിയ നീക്കത്തിലൂടെ വിലയിരുത്താൻ. അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള പുതിയ നയം ഉടൻ നടപ്പാക്കുമെന്നാണ് യുഎഇ അറിയിച്ചിരിക്കുകയാണ്. ഇതിനായുള്ള പഠനം അന്തിമഘട്ടത്തിലാണെന്നും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അറിയിച്ചു.

വിപണി നിരക്കുകൾ ന്യായമാണെന്നുറപ്പാക്കാനും വില നിശ്ചയിക്കുന്നതിലെ അശാസ്ത്രീയത തടയാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഫെഡറൽ നാഷണൽ കൗൺസിലിലെ (എഫ്എൻസി) ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്ഥിരവും ന്യായവുമായ വില നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.

പുതിയ നയം ഉൽപാദകർക്കും ഉപഭോക്താക്കൾക്കും വിതരണക്കാർക്കും ഒരേപോലെ ഗുണകരമാകുന്നതായിരിക്കും. നിലവിൽ അവശ്യ സാധനങ്ങൾക്ക് ഗവര്‍ണ്‍മെന്‍റ് വില നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത ഉൽപന്നങ്ങൾക്ക് സർക്കാർ അനുമതിയോടെയല്ലാതെ വില വർധിപ്പിക്കാനാവില്ല. ഈ നിയമം കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യും.

അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കാൻ യാതൊരു നീക്കവുമില്ലെന്ന് സാമ്പത്തിക കാര്യ മന്ത്രാലയത്തിലെ മോണിറ്ററിങ് ആൻഡ് ഫോളോവിങ് അപ് അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ ഷംസി പറഞ്ഞു. നീതീകരിക്കാത്ത രീതിയിൽ വിലവർധിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. കഴിഞ്ഞ മാസം മുട്ട ഉൾപെടെയുള്ള കോഴി ഉൽപന്നങ്ങൾക്ക് 13 ശതമാനം വില വർധിപ്പിക്കാൻ ഗവര്‍ണ്‍മെന്‍റ് അനുമതി നൽകിയിരുന്നു.

ആറ് മാസത്തേക്കാണ് വില വർധനക്ക് അനുമതി നൽകിയത്. ഉദ്പാദന ചെലവ് വർധിച്ചതിനാൽ വിവിധ സ്ഥാപനങ്ങളും ഫാമുകളും നിരന്തരമായി നൽകിയ അപേക്ഷയെ തുടർന്നാണ് വില വർധനവിന് അനുമതി നൽകിയതെന്ന് സാമ്പത്തിക കാര്യമന്ത്രാലയം വ്യക്തമാക്കി. ആറ് മാസത്തിന് ശേഷം ഇത് പുനഃപരിശോധിക്കും.

എന്നാൽ റമസാനിൽ വില വർധന നടപ്പിലായത് സാധാരണക്കാരെ പ്രയാസപ്പെടുത്തിയതായും സൂചിപ്പിച്ചു. ഏതാനും ചില ബ്രാൻഡുകളിലുള്ളവയ്ക്ക് മാത്രമാണ് വില വർധനയെന്നും ചൂണ്ടിക്കാട്ടി.അന്യായ വിലവർധന തടയാനും കുത്തക സമ്പ്രദായങ്ങളെ പ്രതിരോധിക്കാനുമുള്ള നടപടി ശക്തിപ്പെടുത്തും. പാചക എണ്ണ, മുട്ട, പാൽ, അരി, പഞ്ചസാര, ഫ്രഷ് ഇറച്ചി, റൊട്ടി, മൈദ, പയർ, ചെറുപയർ, ബീൻസ്, ശുചീകരണ ഉൽപന്നങ്ങൾ തുടങ്ങി ഉൾപ്പെടെ അവശ്യ വസ്തുക്കൾക്ക് വില നിയന്ത്രണം ഏർപ്പെടുത്തുമെന്നും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (32 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends