സുഹൃത്തിനെ കണ്ട് രാത്രി ഭക്ഷണം കഴിഞ്ഞ് മടക്കങ്ങവെ അപകടം, യുഎഇയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു
യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു അപകടം. പത്തനംതിട്ട മണ്ണടി സ്വദേശി ജിജിന് എബ്രഹാം (28) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഷാര്‍ജയിലായിരുന്നു ഈ അപകടം ഉണ്ടായത്. സുഹൃത്തിന്റെ താമസ സ്ഥലത്തെത്തി രാത്രി ഭക്ഷണം കഴിച്ച ശേഷം ജിജിന് മടങ്ങുകയായിരുന്നു.
ഷാർജ സജയിൽവെച്ച് ഇദ്ദേഹം സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകട സ്ഥലത്തുവെച്ചുതന്നെ ജിജിന് മരിച്ചതായാണ് സ്ഥിരീകരിക്കാത്ത വിവരം.അഞ്ചുവർഷമായി ഷാർജയിൽ ഇലക്ട്രോണിക്സ് സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു. എബ്രഹാം ജോർജിന്റെയും ലിസി എബ്രഹാമിന്റെയും മകനാണ്. ജിജി മോൾ, ജിജോ എന്നിവർ സഹോദരങ്ങളാണ്.
നിലവിൽ മൃതദേഹം ഷാര്‍ജയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനായി ജിജിന് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ അധികൃതരും സാമൂഹിക പ്രവര്‍ത്തകരായ നിഹാസ് ഹാഷിം കല്ലറ, സലാം പാപ്പിനിശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ജിജിന് എബ്രഹാമിന്റെ മൃതദേഹം തിങ്കളാഴ്ച തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha