ചെറിയ പെരുന്നാൾ, കുവൈത്തില്‍ അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു
കുവൈത്തില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ 21 മുതല്‍ 25 വരെ അവധിയായിരിക്കുമെന്ന് ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും ഈ അവധി ദിനങ്ങള്‍ ബാധകമായിരിക്കും.
അവധിക്ക് ശേഷം ഏപ്രില്‍ 26 ബുധനാഴ്ച സര്‍ക്കാര്‍ ഓഫീസുകളുടെയും മന്ത്രാലയങ്ങളുടെയും പ്രവര്‍ത്തനം പുനഃരാരംഭിക്കും. അതേസമയം പ്രത്യേക സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളുടെ അവധി സംബന്ധിച്ച് പൊതുതാത്പര്യം മുന്‍നിര്‍ത്തി ബന്ധപ്പെട്ട അധികൃതര്‍ തന്നെ തീരുമാനമെടുക്കുമെന്നും കുവൈത്ത് വാര്‍ത്താ ഏജന്‍സിയുടെ അറിയിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha