Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

ചെറിയ പെരുന്നാളിന് മുന്നോടിയായി പ്രവാസികൾക്ക് സന്തോഷ വാർത്ത, ജീവനക്കാർക്ക് ശമ്പളം ഇത്തവണ നേരത്തെ ലഭിക്കും, സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

11 APRIL 2023 04:40 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ ചെറിയ പെരുന്നാളിന് മുന്നോടിയായി ജീവനക്കാർക്ക് ശമ്പളം ഇത്തവണ നേരത്തെ ലഭിക്കും. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ശമ്പളം ഇത്തവണ നേരത്തെ കിട്ടുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെതാണ് ഈ തീരുമാനം. ശമ്പളം നേരത്തെ നല്‍കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി കഴിഞ്ഞു. ഇതുപ്രകാരം ഈ മാസത്തെ ശമ്പളം ഏപ്രില്‍ 17 തിങ്കളാള്ച വിതരണം ചെയ്യും.

വരാനിരിക്കുന്ന ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു വേണ്ടി ജീവനക്കാര്‍ക്ക് തയ്യാറെടുക്കുന്നതിനും നീണ്ട അവധിക്കാലം ആഘോഷിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തത്.യുഎഇയില്‍ ഈ വര്‍ഷം മാര്‍ച്ച് 23നാണ് റമദാന്‍ വ്രതാനുഷ്ഠാനം ആരംഭിച്ചത്. റമദാനില്‍ 29 നോമ്പുകള്‍ പൂര്‍ത്തിയാവുന്ന ദിവസം മാസപ്പിറവി ദൃശ്യമാവുകയാണെങ്കില്‍ അതിന്റെ പിറ്റേ ദിവസമോ അതല്ലെങ്കില്‍ റമദാനില്‍ 30 നോമ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷം തൊട്ടടുത്ത ദിവസമോ ആയിരിക്കും ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.

ഏപ്രില്‍ 20 മുതല്‍ 23വരെയാണ് യുഎഇയില്‍ ഈദുല്‍ഫിത്തറിന്റെ അവധി. ഈദുല്‍ഫിത്തര്‍ ദിനത്തിന് അനുസരിച്ച് അവധിയിലും മാറ്റം വന്നേക്കാം. ജ്യോതിശാസ്‍ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം ഈ വര്‍ഷം റമദാന്‍ 29ദിവസമായിരിക്കും.അതേസമയം, ദിവസങ്ങള്‍ക്ക് മുന്‍പ് വേതന സുരക്ഷാ പദ്ധതി വഴി ശമ്പളം നല്‍കാതിരുന്ന മൂവായിരത്തിലേറെ സ്ഥാപനങ്ങള്‍ക്കെതിരെ യു എ ഇ നിയമനടപടി സ്വീകരിച്ചിരുന്നു.

തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും എന്ന് കഴിഞ്ഞ വര്‍ഷം തന്നെ യു എ ഇ വ്യക്തമാക്കിയിരുന്നു. ഡബ്ല്യുപിഎസ് മുഖേനെ വേതനം നല്‍കണമെന്നായിരുന്നു യു എ ഇ ഭരണകൂടം കമ്പനികളോട് പറഞ്ഞിരുന്നത്. അംഗീകൃത പണമിടപാട് സ്ഥാപനങ്ങൾ വഴി ശമ്പളം നൽകുന്ന സംവിധാനമാണിത്.

സ്ഥാപനങ്ങളിൽ നേരിട്ടെത്തിയ പരിശോധനയിലാണ് വീഴ്ച കണ്ടെത്തിയത്. കഴിഞ്ഞവർഷം സ്വകാര്യ മേഖലയിൽ നടത്തിയ പരിശോധനയിൽ വീഴ്ച കണ്ടെത്തിയ പന്ത്രണ്ടായിരത്തിലേറെ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയിരുന്നു. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അതിന്റെ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളെ ഫീൽഡ് സന്ദർശനങ്ങളിലൂടെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (32 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends