സുഹൃത്തുക്കളോടൊപ്പം ഉംറ തീർഥാടനത്തിന് പോകവെ വാഹനാപകടം, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന പ്രവാസി മരിച്ചു
സൗദി യാംബുവിൽ നിന്ന് പുറപ്പെട്ട വാഹനം അപകടത്തിൽപ്പെട്ട് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന പ്രവാസി മരിച്ചു. ഉംറ തീർഥാടനത്തിനായി പോയ തിരൂർ ഒഴൂർ പാറക്കുയിൽ പേവുംകാട്ടിൽ വീട്ടിലെ മുഹമ്മദ് ഇസ്മായിൽ (39) ആണ് ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചത്. തലക്കും മറ്റും ഗുരുതരമായി പരിക്കേറ്റ ഇസ്മായിലിനെ ജിദ്ദ അബ്ഹൂറിലെ കിങ് അബ്ദുല്ല ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അവിടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സക്കിടെയാണ് മരണം. ഈ മാസം ആറിന് വൈകീട്ട് ആറോടെ അപകടം. സുഹൃത്തുക്കളോടൊപ്പം യാംബുവിൽ നിന്ന് ഉംറ തീർഥാടനത്തിന് പോയ വാഹനം മക്കക്ക് സമീപം ഖുലൈസിൽ അപകടത്തിൽപ്പെടുകയായിരുന്നു. കാറിന് പിറകെ പാക്കിസ്താൻ സ്വദേശി ഓടിച്ച ട്രക്ക് വന്നിടിക്കുകയായിരുന്നു.
യാംബു റോയൽ കമീഷനിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽപ്പെട്ടത്.
https://www.facebook.com/Malayalivartha