ഒരു ലക്ഷം ദിര്‍ഹം വീതം നാല് പേർക്ക്, അറബികളെ കടത്തിവെട്ടി ബിഗ് ടിക്കറ്റിൽ വിജയികളായി പ്രവാസികൾ
മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ നല്കി അവരുടെ ജീവിതങ്ങള്‍ മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം നടത്തുന്നതിൽ പ്രവാസികൾ കുതിക്കുകയാണ്. 2023ലും ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം നടത്തുന്നതിൽ പ്രവാസികൾ ഒട്ടും പിന്നോട്ടല്ല. കഴിഞ്ഞ വർഷങ്ങളിലേതിന് സമാനമായി തന്നെ അറബികളെപ്പോലും പിന്നാലാക്കി കുതിക്കുകയാണ് പ്രവാസികൾ.
അബുദാബി ബിഗ് ടിക്കറ്റ് 250-ാം സീരിസ് നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹം അതായത് 44 കോടിയിലധികം ഇന്ത്യന്‍ രൂപ സമ്മാനമായി നേടിയത് ഇന്ത്യക്കാരനാണ്. എന്നാൽ ഭാഗ്യശാലികളായ പ്രവാസികളുടെ എണ്ണം കുതിക്കുകയാണ്. ഏപ്രിൽ മാസം ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് 100,000 ദിർഹം വീതമാണ് സമ്മാനം. ഈ ആഴ്ച്ച നാല് വിജയികളാണ് ഉള്ളത്. ഇവരെല്ലാം പ്രവാസികളാണ്. ഭാഗ്യശാലികൾ ആരൊക്കെയാണെന്ന് നോക്കാം...
ഏപ്രിലിലെ ആദ്യ ആഴ്ച്ചത്തെ നറുക്കെടുപ്പിൽ ഇന്ത്യന്‍ പ്രവാസിയായ മുഹമ്മദ് മുഫീര്‍ നേടിയത് 100,000 ദിർഹമാണ്. ഖത്തറിൽ ഡ്രൈവറാണ് മുഫീര്‍. രണ്ടു വര്‍ഷം മുൻപാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് മുഫീര്‍ അറിഞ്ഞത്. പത്ത് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റ് എടുത്തത്. പ്രതീക്ഷിക്കാതെ ലഭിച്ച സമ്മാനം എങ്ങനെ ചെലവാക്കും എന്നതിനെക്കുറിച്ച് മുഫീര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
അയര്‍ലണ്ടിൽ സ്ഥിരതാമസമാക്കിയ രാജീവാണ് വിജയിയായ മറ്റൊരു ഇന്ത്യന്‍ പ്രവാസി. സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലി നോക്കുന്ന രാജീവ് ഭാര്യക്കും മകള്‍ക്കും ഒപ്പം യു.എ.ഇയിൽ ഉല്ലാസയാത്രയ്ക്ക് എത്തിയപ്പോഴാണ് ആദ്യമായി ബിഗ് ടിക്കറ്റ് വാങ്ങിയത്. അതേ ടിക്കറ്റിൽ രാജീവിന് സമ്മാനവും ഉറപ്പിക്കാനായി.
ഹസ്സൻ കുട്ടി, അബു ദാബിയിലെ ഒരു പലചരക്കുകടയിൽ 15 വര്‍ഷമായി ജോലിനോക്കുകയാണ് ഹസ്സൻ കുട്ടി. ഇന്ത്യന്‍ പ്രവാസിയായ ഹസ്സൻ കുട്ടി ആറ് വര്‍ഷം മുൻപാണ് ബിഗ് ടിക്കറ്റിൽ ആകൃഷ്ടനായത്. ഗ്രാൻഡ് പ്രൈസ് നേടുകയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ലക്ഷ്യം.
അടുത്ത വിജയി അരുൺ പണിക്കര്‍, ഇന്ത്യന്‍ സ്വദേശിയായ അരുൺ പണിക്കര്‍ മൂന്നു വര്‍ഷം മുൻപ് അബു ദാബിയിൽ എത്തിയപ്പോഴാണ് ആദ്യമായി ബിഗ് ടിക്കറ്റ് എടുത്തത്. ഒരു സുഹൃത്തിനൊപ്പം ചേര്‍ന്നാണ് പണം കണ്ടെത്തിയത്. സമ്മാനമായി ലഭിച്ച തുകകൊണ്ട് കുടുംബത്തിനൊപ്പം ഒരു ഉല്ലാസ യാത്രയും ബിസിനസ്സുകളിൽ നിക്ഷേപവുമാണ് അരുൺ ആഗ്രഹിക്കുന്നത്.
ഏപ്രിലിൽ ടിക്കറ്റ് എടുക്കുന്നവര്‍ അതത് ആഴ്ച്ചയിലെ നറുക്കെടുപ്പുകളിലേക്കും യോഗ്യത നേടും. ഓരോ ആഴ്ച്ചയും നാല് പേര്‍ക്ക് വീതം AED 100,000 നേടാനാകും. മെയ് 3-ന് നടക്കുന്ന നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് AED 15 മില്യൺ നേടാനും അവസരമുണ്ട്. ഏപ്രിൽ 30 വരെ ബിഗ് ടിക്കറ്റ് വാങ്ങാം. ഓൺലൈനായി www.bigticket.ae വെബ്സൈറ്റിലും നേരിട്ട് അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ സ്റ്റോറുകളിലും ടിക്കറ്റ് ലഭ്യമാണ്.
https://www.facebook.com/Malayalivartha