Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

മുൻവർഷങ്ങളെ അപേക്ഷിച്ച് പകുതി നിരക്കിൽ ടിക്കറ്റ്...! ഒമാൻ-കേരള സെക്ടറുകളിലേക്കുള്ള കുറഞ്ഞ നിരക്കിൽ പ്രവാസി മലയാളികൾ സന്തോഷത്തിൽ, പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പോലും 50 റിയാലിൽ താഴെ മാത്രം

14 APRIL 2023 11:59 AM IST
മലയാളി വാര്‍ത്ത

യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കിൽ ആശങ്കയിലാണ് പ്രവാസികൾ. സ്കൂൾ അവധിയും വിഷു, പെരുന്നാൾ ഉൽസവ സീസണും ഒരുമിച്ച് എത്തിയതോടെ നിരവധി പ്രവാസികളാണ് നാട്ടിലേക്ക് തിരിക്കാൻ ഒരുങ്ങിയത്. എന്നാൽ കുത്തനെ ഉയർത്തിയ ടിക്കറ്റ് നിരക്ക് കണ്ട് പലരും നാട്ടിലേക്കുള്ള യാത്രമാറ്റിവയ്ക്കുകയായിരുന്നു. അവസരം മുതലാക്കി ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുന്ന വിമാനക്കമ്പനികളുടെ ഈ സ്ഥിരം പരിപാടിയിൽ പ്രവാസികൾ പ്രതിഷേധത്തിലാണ്.

എന്നാൽ തരതമ്യേത അത്ര കുറഞ്ഞ ടിക്കറ്റ് നിരക്ക് കിട്ടാത്ത ഒമാൻ-കേരള സെക്ടറുകളിലേക്ക് കുറഞ്ഞ നിരക്കാണ് യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് പകുതി നിരക്കിൽ ടിക്കറ്റ് ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് പ്രവാസി മലയാളികൾ. പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വരെ 50 റിയാലിൽ താഴെ മാത്രമാണ് ടിക്കറ്റ് നിരക്ക്. ഒമാൻ-കേരള സെക്ടറുകളിലേക്ക് മുൻ വർഷങ്ങളിൽ മൂന്ന് ഇരട്ടിവരെ ടിക്കറ്റ് നിരക്കുയർന്നിരുന്ന റമദാനിലെ അവസാന ദിനങ്ങളിലും ഇത്തവണ താരതമ്യേന കുറഞ്ഞ ചെലവിൽ ടിക്കറ്റുകൾ ലഭ്യമാണ്.

മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്കാണ് വിമാന ടിക്കറ്റ് നിരക്ക് കുറവുള്ളത്.ടിക്കറ്റ് നിരക്ക് കൂടുതൽ തിരുവനന്തപുരത്തേക്കുമാണ്. സലാലയിൽ നിന്നുള്ള നിരക്കുകളിലും വലിയ വർധന ഇത്തവണയില്ല.
എയർ ഇന്ത്യ എക്‌സ്പ്രസിൽ മസ്‌കത്തിൽ നിന്നും കോഴിക്കോട്ടേക്ക് ഏപ്രിൽ 18 വരെ 37 റിയാലിന് ടിക്കറ്റുകൾ ലഭ്യമാണ്. മസ്‌കത്ത്-കണ്ണൂർ റൂട്ടിൽ ഏപ്രിൽ 17ന് 35 റിയാലാണ് ടിക്കറ്റിന് ചെലവ് വരുന്നത്. തിരുവനന്തപുരം സെക്ടറിൽ ഏപ്രിൽ 18 വരെ 42 റിയാലിൽ താഴെയാണ് നിരക്ക്.

അതേസമയം, കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് സെക്റ്ററുകളിലേക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്സ്. കൊച്ചി, കോഴിക്കോട് എന്നീ സെക്ടറിലേക്കാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 240 റിയാലിന് വൺവെ ടിക്കറ്റ് നിങ്ങൾക്ക് സ്വന്തമാക്കാം. സൗദിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും സർവീസ് കേരളത്തിലേക്ക് ഉണ്ട്. ഇന്ത്യ രൂപ 5500ൽ താഴെ വരും നിരക്ക്..

കിഴക്കൻ സൗദിയിൽ നിന്നും കോഴിക്കോട് സെക്ടറിലേക്ക് ഏറ്റവും കുറഞ്ഞ നിരക്ക്. 240 റിയാൽ ഓഫർ ഈ മാസം പല ദിവസങ്ങളിലും ലഭിക്കും. ഏപ്രിൽ 25, 26, ദിവസങ്ങളിൽ 240 റിയാലിന് ടിക്കറ്റ് ലഭിക്കും, ഏപ്രിൽ 27, 30 തിയ്യതികളിൽ 350 റിയാലിനും, ദമാമിൽ നിന്ന് കരിപ്പൂരിലേക്ക് ടിക്കറ്റുകൾ ലഭിക്കും. രാത്രി 12:10 ന് ദമാമിൽ നിന്ന് വരുന്ന വിമാനം രാവിലെ 07:05 നാണ് കോഴിക്കോട് എത്തുക.

ഹാൻഡ് ബാഗിന് പുറമെ 30 കിലോ ലഗേജും കൊണ്ട് പോകാൻ സാധിക്കും.ദമാമിൽ നിന്ന് കൊച്ചിയിലേക്ക് ഏപ്രിൽ 11 മാത്രമാണ് ഈ ഓഫർ ലഭിക്കുക. ആഴ്ചയിൽ ഒരു സർവ്വീസ് മാത്രമാണ് കൊച്ചിയിലേക്ക് നടത്തുക. ദമാമിൽ നിന്ന് എക്സ്പ്രസ്സ് സർവീസ് മാത്രമേ കൊച്ചിയിലേക്ക് നടത്തുന്നുള്ളു. ഏപ്രിൽ 25 നിരക്ക് കുറവ് കാണിക്കുന്നുണ്ട്. ചില ദിവസങ്ങളിൽ 500 റിയാൽ വരെ കാണിക്കുന്നുണ്ട്. ടിക്കറ്റുകൾ വാങ്ങാനായി ട്രാവർ ഏജൻസികളെയോ അല്ലെങ്കിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വെബ്സൈറ്റ് സന്ദർശിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (37 minutes ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (57 minutes ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (1 hour ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (1 hour ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (1 hour ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (1 hour ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (2 hours ago)

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (2 hours ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (2 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (2 hours ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (2 hours ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (3 hours ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (3 hours ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (3 hours ago)

Malayali Vartha Recommends