Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

അവധിയും കിട്ടും ശമ്പളവും പോക്കറ്റിൽ, യുഎഇയിൽ പെരുന്നാൾ പ്രമാണിച്ച് എല്ലാ സർക്കാർ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി

14 APRIL 2023 03:40 PM IST
മലയാളി വാര്‍ത്ത

യുഎഇയിലെ പ്രവാസികൾ ഈ പൊരുന്നാളിന് ഇരട്ടി സന്തോഷത്തിലാണ്. പെരുന്നാൾ പ്രമാണിച്ച് എല്ലാ സർക്കാർ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധിയാണ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. റമസാൻ 29 മുതൽ ശവ്വാൽ 3 വരെ എല്ലാ സർക്കാർ ജീവനക്കാർക്കുള്ള അവധി. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പുറപ്പെടുവിച്ച സർക്കുലറിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

റമസാൻ ഈ വർഷം 29 ദിവസമായിരിക്കുമെന്നാണ് കരുതുന്നത്. അതനുസരിച്ച് പെരുന്നാൾ അവധി ഏപ്രിൽ 20 ന് ആരംഭിക്കും. ഇസ്‌ലാമിക കലണ്ടറിലെ പത്താം മാസമാണ് ശവ്വാൽ. പെരുന്നാൾ ആരംഭിക്കുന്ന കൃത്യമായ തീയതി ഇതുമായി ബന്ധപ്പെട്ട പ്രത്യേക സമിതിയാണ് തീരുമാനിക്കുക. റമസാൻ 30 ദിവസവും ലഭിക്കുകയാണെങ്കിൽ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ അവധി ലഭിക്കും. അങ്ങനെയെങ്കിൽ ഇൗ മാസം 25 നു തിരികെ ജോലിയിൽ പ്രവേശിക്കണം. റമസാൻ 29 ദിവസമാണെങ്കിൽ പെരുന്നാൾ അവധി നാലുദിവസം നീണ്ടുനിൽക്കും.

മാത്രമല്ല, യുഎഇയിൽ ചെറിയ പെരുന്നാളിന് മുന്നോടിയായി ജീവനക്കാർക്ക് ശമ്പളവും ഇത്തവണ നേരത്തെ ലഭിക്കും. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ശമ്പളം ഇത്തവണ നേരത്തെ കിട്ടുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെതാണ് ഈ തീരുമാനം. ശമ്പളം നേരത്തെ നല്‍കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി കഴിഞ്ഞു. ഇതുപ്രകാരം ഈ മാസത്തെ ശമ്പളം ഏപ്രില്‍ 17 തിങ്കളാള്ച വിതരണം ചെയ്യും.

വരാനിരിക്കുന്ന ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു വേണ്ടി ജീവനക്കാര്‍ക്ക് തയ്യാറെടുക്കുന്നതിനും നീണ്ട അവധിക്കാലം ആഘോഷിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തത്. യുഎഇയില്‍ ഈ വര്‍ഷം മാര്‍ച്ച് 23നാണ് റമദാന്‍ വ്രതാനുഷ്ഠാനം ആരംഭിച്ചത്. റമദാനില്‍ 29 നോമ്പുകള്‍ പൂര്‍ത്തിയാവുന്ന ദിവസം മാസപ്പിറവി ദൃശ്യമാവുകയാണെങ്കില്‍ അതിന്റെ പിറ്റേ ദിവസമോ അതല്ലെങ്കില്‍ റമദാനില്‍ 30 നോമ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷം തൊട്ടടുത്ത ദിവസമോ ആയിരിക്കും ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (36 minutes ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (56 minutes ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (1 hour ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (1 hour ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (1 hour ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (1 hour ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (2 hours ago)

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (2 hours ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (2 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (2 hours ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (2 hours ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (3 hours ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (3 hours ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (3 hours ago)

Malayali Vartha Recommends