Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

വിഷുവിഭവങ്ങള്‍’ നേരത്തെ തന്നെ കടല്‍കടന്നെത്തി, സമൃദ്ധിയുടെ വിഷു ആഘോഷവുമായി പ്രവാസി മലയാളികളും, ഇത്തവണ പ്രത്യേകതകളേറെ

15 APRIL 2023 02:36 PM IST
മലയാളി വാര്‍ത്ത

സമൃദ്ധിയുടെ വിഷു ആഘോഷവുമായി പ്രവാസി മലയാളികളും. തിരക്കുകള്‍ക്കിടയിലും വിഷു ആഘോഷങ്ങൾക്ക് പ്രവാസി കുടുംബങ്ങൾ ഒട്ടും മാറ്റുകുറയ്ക്കുന്നില്ല. പലരും വിഷുപ്രമാണിച്ച് കുടുംബസമേതം നാട്ടിലേക്ക് തിരിച്ചിരുന്നു. എന്നാൽ നാട്ടിലേക്ക് പോകാത്ത പ്രവാസികളെല്ലാം തന്നെ ഗൾഫ് രാഷ്ട്രങ്ങളിൽ തന്നെ വിഷു ആഘോഷിക്കുകയാണ്. വിഷുവെന്നാല്‍ കണിയും കൈനീട്ടവും, വിഷുസദ്യയും തന്നെയാണ് പ്രധാനം.

മലയാളികള്‍ക്കുള്ള ‘വിഷുവിഭവങ്ങള്‍’ നേരത്തെ തന്നെ കടല്‍കടന്നെത്തിയിരുന്നു.കഴിഞ്ഞ ദിവസം മുതൽ മിക്ക ഹൈപ്പർ -സൂപ്പർ മാർക്കറ്റുകളിലും വിഷു സദ്യ വട്ടം ഒരുക്കാനുള്ള സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള തിരക്കുകളായിരുന്നു മിക്കവരും. കണിക്കൊന്നയും വെള്ളരിയും വാഴയിലയും മുല്ലപ്പൂവും വിഷു സദ്യ വിഭവങ്ങൾക്കും ,വെജിറ്റബിൾ എന്നിവയ്ക്ക് വൻ വിലക്കിഴിവും ഒരുക്കിയാണ് ഈ വർഷം വിപണികൾ ഉപഭോക്താക്കളെ സ്വീകരിച്ചത്.

ഹൈപ്പർ മാർക്കറ്റുകളിലെല്ലാം വിവിധ തരം പായസങ്ങളും ,കണിക്കൊന്നയും ,വിഷുക്കണി കിറ്റും വിഷു സദ്യ വിഭവങ്ങളുമെല്ലാം ഒരുക്കിയിരുന്നു.ഈ വർഷം റമദാൻ നാളിലാണ് വിഷു എത്തുന്നത് കൊണ്ട് തന്നെ , റസ്റ്റോറൻറ്റുകളിൽ നിന്നും മാറി കുടുംബ വീടുകളിലും ബാച്ചിലർ റൂമുകളിൽ മാത്രമായി ഒതുങ്ങും വിഷു സദ്യാ തിരക്കുകൾ . വീടുകളെക്കാൾ ‘ബാച്ചിലേഴ്സ്’ മുറികളിലാണ് ഓണവും വിഷുവും പെരുന്നാളും കേമമാക്കുന്ന പതിവുള്ളത്. വെള്ളിയാഴ്ച രാത്രിമുതൽതന്നെ വിഷുക്കണിയുടെ ഒരുക്കങ്ങളും വിഷുസദ്യയൊരുക്കുന്ന തിരക്കും തുടങ്ങിരുന്നു.

ഇനി സദ്യ ഒരുക്കാനും പാടുപെടേണ്ട. വിഷു സദ്യ രുചിസമൃദ്ധമാക്കാൻ യുഎഇയിലെ മലയാളി റസ്റ്ററന്റുകളുണ്ട്. കുറഞ്ഞ വിലയ്ക്ക് കൂടുതൽ വിഭവങ്ങൾ തയാറാക്കി നൽകിയാണ് മലയാളികളുടെ സദ്യപ്രേമത്തെ ഇവർ പ്രോത്സാഹിപ്പിക്കുന്നത്. റമസാനായതിനാൽ നേരത്തെ ഓർഡർ സ്വീകരിച്ച് പാഴ്സൽ സദ്യ വീട്ടിൽ എത്തിക്കുകയാണ് ഭൂരിഭാഗം ഹോട്ടലുകളും.

നിയന്ത്രിത തോതിൽ റസ്റ്ററന്റിനകത്ത് ഭക്ഷണം വിളമ്പുന്നവരുമുണ്ട്. പക്ഷേ തുറസ്സായ സ്ഥലത്തിരുന്ന് കഴിക്കാൻ പാടില്ല. 15നാണ് റസ്റ്ററന്റുകളിൽ സദ്യ ഒരുക്കുന്നതെങ്കിലും അപൂർവം ചില റസ്റ്ററന്റുകളിൽ 16ന് കൂടി സദ്യ ഉണ്ടാകും.നേരത്തെ ബുക്ക് ചെയ്താൽ ലുലു ഹൈപ്പർമാർക്കറ്റിൽ 28.90 ദിർഹത്തിന് സദ്യ ലഭിക്കും.

മറ്റു ചിലർ വാറ്റും പാർസൽ വീട്ടിൽ എത്തിക്കുന്നതിനും അധിക തുക ഈടാക്കുന്നുണ്ട്. റമസാനായതിനാൽ വിഷു സദ്യ നോമ്പുതുറയോടൊപ്പം ആക്കുന്നവരും ഏറെ. നോമ്പുതുറയ്ക്കുള്ള പ്രത്യേക വിഭവത്തോടൊപ്പം വിഷു സദ്യയും ചേർത്ത് 55 ദിർഹത്തിന് സദ്യ വീട്ടിലെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (17 minutes ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (21 minutes ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (24 minutes ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (27 minutes ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (32 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (34 minutes ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (35 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (1 hour ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (2 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (2 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (2 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (2 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (2 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (2 hours ago)

Malayali Vartha Recommends