സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ, കാലാവസ്ഥാ മാറ്റം വരും ദിവസവും ഇതേപടി തുടരും, ചിലയിടങ്ങളില്‍ പൊടിയോട് കൂടിയ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴയാണ് അനുഭവപ്പെട്ടത്. തണുപ്പ് മാറി ചൂടിലേക്ക് മാറുന്നതിന്റെ മുന്നോടിയായാണ് ഇപ്പോഴത്തെ ഈ മഴ. രാജ്യത്തിന്റെ ചില പ്രവിശ്യകളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.
നജ്റാന് ജസാന്‍, അസീര്‍, അല്‍ബഹ, മക്ക, റിയാദിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ തുടരുന്ന മഴ ഇന്നലെയും അനുഭവപ്പെട്ടു. നജ്റാന്, ജസാന്‍, അസീര്‍ റിയാദിന്റെ ചില ഭാഗങ്ങളിൽ മഴയ്ക്കൊപ്പം കാറ്റും ആലിപ്പഴവര്‍ഷവും തുടരുകയാണ് .ശക്തമായ കാറ്റോട് കൂടി ആലിപ്പഴവര്‍ഷമാണ് ഇവിടങ്ങളില്‍ അനുഭവപ്പെട്ടു വരുന്നത്.
ഹഫര്‍ ബാത്തിന്, നാരിയ, ദമ്മാം, അല്‍ഖോബാര്‍, ഖത്തീഫ് എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ പുലര്‍ച്ചെ വരെ തുടര്‍ന്നു. കാലാവസ്ഥാ മാറ്റം വരും ദിവസവും ഇതേപടി തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. താപനിലയില്‍ കുറവ് തുടരും. ചിലയിടങ്ങളില്‍ പൊടിയോട് കൂടിയ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രം മുന്നറിയിപ്പ് നല്കി.
https://www.facebook.com/Malayalivartha