സൗദിയിൽ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു, താമസസ്ഥലത്ത് കുളിമുറിയിൽ കുഴഞ്ഞുവീണ് മരണപ്പെട്ടത് മലപ്പുറം സ്വദേശി...
സൗദിയിൽ താമസസ്ഥലത്ത് മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മഞ്ചേരി പൂഴിക്കുത്ത് സ്വദേശി അബ്ദുൽ റസാഖ് (60) ആണ് തെക്കൻ പ്രവിശ്യയിലെ ഖമീസ് മുശൈത്തിൽവെച്ച് മരിച്ചത്. ഇവിടെ സെയിൽസ്മാനായി ജോലിചെയ്തുവരികയായിരുന്നു.
കുളിക്കാനായി കുളിമുറിയിൽ കയറിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം ഖമീസ് മുശൈത്ത് ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് പെൺമക്കളും ഒരാൺകുട്ടിയും അടങ്ങുന്ന കുടുംബം നാട്ടിൽ ആണ്. മരണാന്തര നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കോൺസുലേറ്റ് സേവനവിഭാഗം അംഗവും സോഷ്യൽ ഫോറം സേവന വിഭാഗം കൺവീനറുമായ ഹനീഫ് മഞ്ചേശ്വരം രംഗത്തുണ്ട്.
https://www.facebook.com/Malayalivartha