Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

സൗ​ദിയിൽ പാലത്തിന്റെ മുകളിൽ നിന്ന് ബസ് താഴേക്ക് വീണ് വൻ അപകടം, ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

17 APRIL 2023 02:40 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ അടുത്തിടെയായി നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതിന്റെ നടുക്കത്തിലാണ് പ്രവാസികൾ കാരണം, മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് അടുത്തിടെ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്. എന്നാൽ വീണ്ടും അപകടങ്ങൾ ആവർത്തിക്കപ്പെടുകയാണ്. സൗദി തലസ്ഥാന നഗരമായ റിയാദിലാണ് ഇപ്പോൾ അപകടം ഉണ്ടായിരിക്കുന്നത്. പാലത്തിന്റെ മുകളിൽ നിന്ന് ബസ് താഴേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം. റിയാദിലെ ഒരു പാലത്തിന് മകളിൽ നിന്നാണ് ബസ് താഴേക്ക് മറിഞ്ഞതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. മരിച്ചത് ഏത് രാജ്യക്കാരനാണെന്ന വിവരം ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രാഫിക് വകുപ്പിന്റെ സഹകരണത്തോടെ ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായും സിവിൽ ഡിഫൻസ് പറഞ്ഞു.

ഒരാഴ്ച്ച മുമ്പാണ് സൗദിയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ത്വാഇഫിലെ അൽസൈൽ റോഡിൽ 10 തീയതി തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ചത് ഏഷ്യക്കാരിയാണെന്നാണ് വിവരം. പരിക്കേറ്റവരെ എല്ലാം ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

എന്നാൽ ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന വിവരം മാത്രമാണ് പുറത്തുവന്നിരുന്നത്. പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഉംറ നിർവഹിച്ച് മക്കയിൽ നിന്ന് മടങ്ങുകയായിരുന്നു സംഘം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്. ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ടതാണോ അതോ സ്ക്വിഡായതാണോ അപകട കാരണം എന്നത് വ്യക്തമല്ല.

അതേസമയം, കഴിഞ്ഞ ദിവസം സൗദിയുടെ തെക്കൻ പ്രവിശ്യയിലെ ഖമീസ് മുശൈത്ത്-ബിഷ റോഡിൽ ഖൈബര്‍ ജനൂബിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ആലപ്പുഴ ചേര്‍ത്തല സ്വദേശി തറയില്‍ അബ്ദുല്‍ സലാമിന്റെ മൃതദേഹം ഖബറടക്കി. 56 വയസായിരുന്നു.വെള്ളിയാഴ്ച ഖമീസ് മുശൈത്തിലെ തഹ്ലിയ ഡിസ്ട്രിക്ടിലെ സല്‍മാന്‍ മസ്ജിദില്‍ ജുമുഅ നമസ്ക്കാരത്തിന് ശേഷം ജനാസ നമസ്കാരം നടത്തി മഹാല റോഡിലുള്ള കറാമ മഖ്ബറയിൽ മൃതദേഹം ഖബറടക്കി.

ചൊവ്വാഴ്ച ജോലി ആവശ്യാര്‍ത്ഥം ഖമീസില്‍ നിന്ന് ബിഷയിലേക്കുള്ള യാത്രയില്‍ ഇദ്ദേഹത്തിന്റെ കാറിൽ ഖൈബര്‍ ജനൂബില്‍ വെച്ച്, സ്വദേശി പൗരൻ ഓടിച്ച എതിര്‍ ദിശയില്‍നിന്ന് വന്ന പിക്കപ്പ് ഇടിച്ചായിരുന്നു അപകടം. അബ്ദുൽ സലാം സംഭവസ്ഥലത്ത് തന്നെ മരിച്ചു. അറേബ്യന്‍ ട്രേഡിങ്ങ് സപ്ലൈസ് കമ്പനിയില്‍ ഗാലക്‌സി വിഭാഗം സെയില്‍സ്‍മാനായിരുന്നു. ചേർത്തല കുറ്റിയത്തോട് തറയിൽ കൊച്ചു മുഹമ്മദിന്റേയും - സഹറത്തിന്റേയും മകനാണ് അബ്ദുൽ സലാം. രണ്ട് മക്കളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (18 minutes ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (22 minutes ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (25 minutes ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (28 minutes ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (33 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (35 minutes ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (36 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (1 hour ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (2 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (2 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (2 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (2 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (2 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (2 hours ago)

Malayali Vartha Recommends