Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

ഇനി കുടുംബത്തെ എളുപ്പത്തിൽ രാജ്യത്തേക്കെത്തിക്കാം, ദുബായിൽ ഗ്രീൻ വിസ കൈവശമുള്ളവർക്ക് കിടിലൻ അവസരം

18 APRIL 2023 02:37 PM IST
മലയാളി വാര്‍ത്ത

ദുബായിൽ ഗ്രീൻ വിസ കൈവശമുള്ളവർക്ക് ഇനി കുടുംബത്തെ എളുപ്പത്തിൽ രാജ്യത്തേക്കെത്തിക്കാം. ഫസ്റ്റ് ഡിഗ്രി കാറ്റഗറിയിൽ പെട്ട കുടുംബാംഗങ്ങളെയാണ് ഗ്രീൻ വിസ കൈവശമുള്ള പ്രവാസികൾക്ക് ദുബായിലേക്കെത്തിക്കാൻ സാധിക്കുക. വിദഗ്ധ തൊഴിലാളികള്‍, ഫ്രീലാന്‍സര്‍മാര്‍, സ്വയം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍, നിക്ഷേപകര്‍, ബിസിനസ് പങ്കാളികൾ എന്നിവർക്കെല്ലാം ഗ്രീൻ വിസകൾക്കായി അപേക്ഷിക്കാവുന്നതാണ്

സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ച് വർഷം വരെ ദുബായിൽ ജോലി ചെയ്യാനും താമസിക്കാനും ഗ്രീൻ വിസ കൈവശമുള്ളവർക്ക് സാധിക്കും.ഗ്രീൻ വിസ ലഭിക്കാൻ വിദഗ്ധ തൊഴിലാളികൾക്ക് കുറഞ്ഞത് ബിരുദം ആവശ്യമാണ്. കൂടാതെ മാസം കുറഞ്ഞത് 15,000 ദിർഹം ശമ്പളം വേണം. ഇതിന് പുറമേ യു.എ.ഇയിൽ ഏതെങ്കിലും സ്ഥാപനവുമായി തൊഴിൽ കരാറുണ്ടായിരിക്കണം.

അഞ്ച് വർഷം കാലവധിയുള്ള ഗ്രീൻ വിസയ്ക്ക് വേറെ സ്പോൺസറിന്റെ ആവശ്യമില്ല. വിസയ്ക്ക് യോഗ്യരായവർക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് 60 ദിവസത്തെ എന്‍ട്രി പെര്‍മിറ്റ് നല്‍കും. ഈ സമയത്ത് യുഎഇയിലെത്തി വിസ ലഭിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണ്. ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാനായി യോഗ്യത നേടിയവർക്കും ആറ് മാസത്തേയ്ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി പെര്‍മിറ്റ് അനുവദിച്ച് കിട്ടാം.

ജി.ഡി.ആര്‍.എഫ്.എ വെബ്‍സൈറ്റ് വഴി തന്നെ ഗ്രീൻ വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് പെർമിറ്റ് നേടാം. ഇമെയിൽ മുഖാന്തരമായിരിക്കും പെർമിറ്റ് ലഭിക്കുക. ആമെർ സെന്ററുകൾ വഴിയും അപേക്ഷിക്കാം. 60 ദിവസത്തെ പെർമിറ്റിനായി ഫീയിനത്തിൽ 333.75 ദിർഹം നൽകണം. നിലവിൽ യുഎഇയിൽ താസമാക്കിയവർ 650 ദിർഹം അധികമായി അടയ്ക്കേണ്ടി വരും.

തൊഴിൽമന്ത്രാലയത്തിൽ നിന്ന് സ്വയം തൊഴിൽ അനുമതി നേടണം. ഡിഗ്രിയോ ഡിപ്ലോമയോ വേണം. മുൻവർഷം കുറഞ്ഞത് 3,60,000 ദിർഹം വരുമാനമുണ്ടാക്കിയിരിക്കണം എന്നിവയാണ് ഗ്രീൻ വിസ ലഭിക്കാനുള്ള നിബന്ധനകൾ. കമ്പനികളിലെ നിക്ഷേപകർകർക്കും പാർടണർമാക്കും അഞ്ച് വർഷത്തെ ഗ്രീൻവിസ ലഭിക്കും.

യു.എ.ഇയിലെ എമിറേറ്റുകളായ അബു ദാബി, ഷാർജ, അജ്മാൻ, റാസൽ ഖൈമ, ഫുജൈറ, ഉം അൽ ക്വയ്ൻ എന്നിവിടങ്ങളിൽ താമസിക്കുന്ന ഗ്രീൻ വിസ കൈവശമുള്ള പ്രവാസികൾക്ക് കുടുംബത്തെ യു.എ.യിലെത്തിക്കാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറ്റിറ്റി, സിറ്റിസൺ ഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) വഴി അപേക്ഷിക്കാം.

1, ഐ.സി.പി സ്മാർട്ട് സർവീസ് വെബ്സൈറ്റ് വഴി അപേക്ഷിക്കാം : smartservices.icp.gov.ae

2, ഐ.സി.പി മൊബൈൽ ആപ്പായ ‘UAEICP’ വഴിയും
3, ഐ.സി.പിയുടെ ടൈപ്പിങ്‌ സെന്ററുകൾ വഴിയും അപേക്ഷിക്കാവുന്നതാണു
icp.gov.ae/en/typing-offices/ എന്ന വെബ്സൈറ്റ് വഴിയാണ് ടൈപ്പിങ് സെന്റർ പരിശോധിക്കാൻ സാധിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (17 minutes ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (21 minutes ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (24 minutes ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (27 minutes ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (32 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (34 minutes ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (35 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (1 hour ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (2 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (2 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (2 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (2 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (2 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (2 hours ago)

Malayali Vartha Recommends