ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുംവഴി വാഹനാപകടം, യുഎഇയിൽ ഉണ്ടായ വാഹനാപകടത്തില്‍ മാവേലിക്കര സ്വദേശി മരിച്ചു
യുഎഇയിൽ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മാവേലിക്കര കല്ലുമല സ്വദേശി ജോണ്‍ പി നൈനാന് (51) ആണ് ഷാര്‍ജയിലെ ദൈദിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അപകടം. ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുംവഴി ജോണ്‍ ഓടിച്ചിരുന്ന കാര്‍ ട്രെയിലറിന്റെ പിന്നിലിടിച്ചായിരുന്നു അപകടം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. 15 വര്‍ഷമായി പ്രവാസിയാണ് ജോണ്‍ പി നൈനാന്. അജ്മാനില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ദൈദില്‍ സര്‍ക്കാര്‍ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്സ് ആയ ബിജി ആണ് ഭാര്യ. മക്കള്‍: ജസ്ന, ജെറിന്. സംസ്കാരം നാട്ടില്‍ നടക്കും.
https://www.facebook.com/Malayalivartha