ഒമാനിലുണ്ടായ വാഹനാപകടത്തില്‍ എറണാകുളം സ്വദേശി മരിച്ചു
ഒമാനിൽ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം കളമശ്ശേരി സ്വദേശി ദര്ശന് ശ്രീ നായര്‍ ആണ് സലാലയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. 39 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ ഹൈവേയില്‍ റഫോക്ക് സമീപമാണ് അപകടം സംഭവിച്ചത്. ദര്ശന് സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനം വന്ന് ഇടിച്ച് മറിയുകയായിരുന്നു.
കഴിഞ്ഞ 10 വര്‍ഷമായി സലാലയിൽ ഉള്ള ദര്ശന് സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍ വൈറസായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: അനിത (ആരോഗ്യ മന്ത്രാലയത്തില്‍ നഴ്സ്). മകള്‍: അയാന മൂന്ന് വയസ്. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ ആണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിച്ച് സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
https://www.facebook.com/Malayalivartha