പള്ളിയിൽ പോയി മടങ്ങിവന്ന പിന്നാലെ താമസ സ്ഥലത്തു കുഴഞ്ഞു വീണു, ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു
മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ അന്തരിച്ചു. ദ് സെൻട്രൽ സ്കൂൾ ദുബായ് (ടിസിഎസ്) അഡ്മിൻ മാനേജറായ കൊല്ലം കരിക്കോട് ആസിഫ് മഹ്മൂദാണ് (42) മരിച്ചത്. കാസർകോട് പള്ളിക്കര സ്വദേശിയായ ആസിഫ് കൊല്ലത്ത് സ്ഥിരതാമസമാക്കിയതാണ്. പ്രഭാത നമസ്കാരത്തിനു പള്ളിയിൽ പോയി മടങ്ങിവന്ന ശേഷം താമസ സ്ഥലത്തു കുഴഞ്ഞു വീഴുകയായിരുന്നു.
ദുബായ് സിലിക്കൺ ഒയാസിസിലെ ഫഖീഹ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടികെഎം കോളജ് അധ്യപകരായിരുന്ന പ്രഫ. മഹ്മൂദ്-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ ഖൻസ ഖാനും രണ്ടു മക്കളും ദുബായിലുണ്ട്. മൃതദേഹം ദുബായിൽ സംസ്കരിച്ചു. ദുബായിലെ മലയാളികളുടെ വിവിധ സാമൂഹിക കൂട്ടായ്മകളിൽ സജീവമായിരുന്നു.
https://www.facebook.com/Malayalivartha