പെരുന്നാൾ ആഘോഷങ്ങൾക്കിടയിൽ റോഡരികിൽ നിന്ന് നാട്ടിലുള്ള ഉമ്മയെ ഫോണിൽ വിളിച്ചു, നിയന്ത്രണം വിട്ട വാഹനം ഇടിച്ച് പ്രവാസി യുവാവ് മരിച്ചു
യുഎഇയിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കിടയിൽ രാത്രിയിൽ വീട്ടിലേക്ക് ഫോണ് ചെയ്യവേ നിയന്ത്രണം വിട്ട വാഹനം ഇടിച്ച് പ്രവാസി യുവാവ് മരിച്ചു. മലപ്പുറം വളാഞ്ചേരി എടയൂർ പൂക്കാട്ടിരി സ്വദേശി ടി.ടി. ജസീമാണ് (32) മരിച്ചത്. ദുബായിൽ എൻജിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുൽഖുവൈനിൽ പെരുന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു. ദുബായ് റാഷിദിയയിലാണ് ജാസിം താമസിക്കുന്നത്.
റോഡരികിൽ നിന്ന് അമ്മയോട് ഫോണിൽ സംസാരിക്കവേ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഫുട്ട്പാത്തിലേക്ക് ഇടിച്ചു കയറി ജസീമിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉമ്മുൽഖുവൈൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഹംപാസ് പ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടിലെത്തിക്കാൻ നടപടി പുരോഗമിക്കുന്നു. റിട്ട. ഡിവൈഎസ്പി ടി.ടി. അബ്ദുൽ ജബ്ബാറിന്റെയും റംലയുടെയും മകനാണ്. ഭാര്യ: സീനത്ത്. മക്കൾ: യമിൻ മരക്കാർ, ഫിൽഷ.
https://www.facebook.com/Malayalivartha