ജോലിക്കിടെ വിശ്രമിക്കാന്‍ റൂമിലേക്ക് പോകുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
ജോലിക്കിടെ വിശ്രമിക്കാന്‍ റൂമിലേക്ക് പോകുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. സൗദി അറേബ്യയിലെ ജീസാന് സമീപം മഹബുജിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായ മലപ്പുറം താനൂര്‍ പനങ്ങാട്ടൂര്‍ സ്വദേശി മുഹമ്മദ് ഹാജിയുടെയും ഖദീജയുടെയും മകന് നാസര്‍ മെതുകയില്‍ (48) ആണ് മരിച്ചത്.
സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കിടെ ശാരീരികമായ അസ്വാസ്ഥ്യം ഉണ്ടാകുകയും വിശ്രമിക്കാന്‍ റൂമിലേക്ക് പോകുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ജീസാനിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 28 വര്‍ഷമായി സൗദിയിലുള്ള നാസര്‍, കെ.എം.സി.സി ബെയ്ഷ് മുന്‍ സെക്രട്ടറിയായിരുന്നു. ആറുമാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയെത്തിയത്.
ബെയ്ഷ് കെ.എം.സി.സി വൈസ് പ്രസിഡന്റ് സിദ്ദീഖ് താനൂര്‍ സഹോദരനാണ്. ഭാര്യ ഫൗസിയ അണ്ടതോട്. മക്കള്‍ ഫുവാദ്, ഫാഹിം, നജാഹ്, റബാഹ്. മറ്റു സഹോദരങ്ങള്‍ കുഞ്ഞിമുഹമ്മദ്, കുഞ്ഞായിന്‍, ജഅഫര്‍, അഷ്റഫ്, അലി, ഉബൈദ്, ബീവി.
https://www.facebook.com/Malayalivartha