ഒമാനിലെ ജ്വല്ലറി മോഷണത്തിന് പിന്നില്‍ അഞ്ചംഗ പ്രവാസി സംഘം, എല്ലാവരെയും അറസ്റ്റ് ചെയ്തെന്ന് റോയല്‍ ഒമാന്‍ പൊലീസ്, തൊണ്ടിമുതല്‍ മുഴുവനായി കണ്ടെടുത്തു
ഒമാനിൽ നടന്ന ജ്വല്ലറി മോഷണത്തിന് പിന്നില്‍ പ്രവർത്തിച്ച അഞ്ചംഗ പ്രവാസി സംഘത്തെ പിടികൂടി. ഇവരെ എല്ലാവരെയും അറസ്റ്റ് ചെയ്തെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. മൂന്ന് ദിവസം മുമ്പ് റുവിലെ ജ്വല്ലറിയിലാണ് മോഷണം നടന്നത്. തുടര്‍ന്ന് റോയല്‍ ഒമാന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നില്‍ അഞ്ചംഗ സംഘമാണെന്ന് കണ്ടെത്തിയത്.
മോഷ്ടിച്ച സ്വര്‍ണം രാജ്യത്തിന് പുറത്തേക്ക് കടത്താനായിരുന്നു ഇവരുടെ പദ്ധതിയെങ്കിലും അതിനു മുമ്പ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് തൊണ്ടിമുതല്‍ മുഴുവനായി കണ്ടെടുക്കുകയായിരുന്നു. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha