Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

സന്ദർശക വിസക്കാർക്കുള്ള ഗ്രേസ് പിരീഡ് ആനുകൂല്യം ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് മാത്രം, മറ്റ് വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർക്ക് ഗ്രേസ് പിരീഡിന്‍റെ ആനുകൂല്യം ലഭിക്കില്ല

27 APRIL 2023 03:56 PM IST
മലയാളി വാര്‍ത്ത

നിരവധി പേരാണ് സന്ദർശക വിസയിൽ യുഎഇയിൽ എത്തുന്നത്. എന്നാൽ വിസ കാലാവധി കഴിഞ്ഞു രാജ്യത്ത് താമസിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിൽ മാറ്റമൊന്നുമില്ല. എന്നാൽ സന്ദർശക വിസയിലെത്തി കാലാവധികഴിഞ്ഞും മടങ്ങാൻ സാധിക്കാത്തവർക്ക് ഗ്രേസ് പിരീഡിന്‍റെ ആനുകൂല്യം ലഭിക്കും. വിസ കാലാവധി കഴിഞ്ഞുള്ള 10 ദിവസം മാത്രമായിരിക്കും ഇതിന്റെ കാലാവധി. എന്നാൽ ഗ്രേസ് പീരിയഡ് ദുബായിലുള്ള വിസിറ്റ് വിസക്കാർക്ക് മാത്രമേ ലഭിക്കുകയുള്ളു.

30, 60 ദിവസ വിസക്കാർക്ക് ഗ്രേസ് പിരീഡ് ആനുകൂല്യം വഴി 10 ദിവസം കൂടി രാജ്യത്ത്തങ്ങാൻ കഴിയും.എന്നാൽ, ഗ്രേസ് പിരീഡിന്‍റെ ആനുകൂല്യം ലഭിക്കണമെങ്കിൽ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യണം എന്ന നിബന്ധനയുമുണ്ട്. ഷാർജ, അബൂദബി ഉൾപ്പെടെ മറ്റ് വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർക്ക് ഗ്രേസ് പിരീഡിന്‍റെ ആനുകൂല്യം ലഭിക്കില്ല. ഈ വിസക്കാർ വിമാനം ഇറങ്ങുന്നതും തിരികെ പോകുന്നതും ദുബൈ വിമാനത്താവളം വഴി തന്നെയായിരിക്കണം എന്നും നിബന്ധനയുണ്ട്.

മറ്റ് വിമാനത്താവളങ്ങളിൽ വന്നിറങ്ങിയ ശേഷം ദുബൈ വഴി തിരിച്ചു പോയാലും ഗ്രേസ് പിരീഡ് ആനുകൂല്യം ലഭിക്കില്ല. വിസ കാലാവധി കഴിഞ്ഞ ശേഷം നിൽക്കുന്ന ഓരോദിവസത്തിനും പിഴ അടക്കേണ്ടി വരും. ഒരു ദിവസം അധികം തങ്ങിയാൽ 300 ദിർഹമും തുടർന്നുള്ള ഓരോ ദിവസങ്ങളിലും 50 ദിർഹം വീതവുമാണ് പിഴ അടക്കേണ്ടത്. പിഴ അടച്ചു രക്ഷപ്പെടാൻ മാത്രം സാധിക്കില്ല. ഇവരെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്യും. പലരും വിമാനത്താവളത്തിൽ എത്തുമ്പോൾ ആണ് സംഭവം അറിയുന്നത്.

പിന്നീട് പണം കടം വാങ്ങി പിഴ അടക്കും. 10 ദിവസം അധികം തങ്ങുന്നവർക്ക് ഏകദേശം 700 ദിർഹമിന്‍റെ മുകലിൽ പണം അടക്കേണ്ടി വരും. ഗ്രേസ് പീരിയഡിനെ കുറിച്ച് അറിവില്ലാത്തതിനാൽ നിരവധി യാത്രക്കാർ ഇത്തരത്തിൽ അമളി സംഭവിക്കാറുണ്ട്. വിസിറ്റ് വിസയിൽ എത്തുന്നവർ ഗ്രേസ് പീരിയഡി് അനുകൂല്യം ലഭിക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യണമെന്ന് അധികൃതർ‍ അറിയിച്ചു. ഗ്രേസ് പിരീഡിനെ കുറിച്ച് അറിവില്ലാത്തതിനാൽ നിരവധി യാത്രക്കാർ ഇത്തരത്തിൽ വിമാനത്താവളത്തിൽ കുടുങ്ങുന്നതായാണ് ട്രാവൽ രംഗത്തുള്ളവർ വ്യക്തമാക്കുന്നത്.

അതേസമയം റസിഡന്‍സി വിസ ക്യാന്‍സലായതിന് ശേഷം യുഎഇയില്‍ തങ്ങാവുന്ന ഗ്രേസ് കാലാവധി അധികൃതര്‍ വര്‍ധിപ്പിച്ചിരുന്നു. മിക്ക വിസകളുടെ കാര്യത്തിലും 60 മുതല്‍ 180 ദിവസം വരെയാണ് ഗ്രേസ് കാലാവധി വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. നേരത്തേ ഇത് 30 ദിവസമായിരുന്നു. വിസ കാലാവധി കിഴിഞ്ഞതിന് ശേഷമുള്ള ഗ്രേസ് കാലാവധിക്കുള്ളില്‍ പ്രവാസികള്‍ ഒന്നുകില്‍ രാജ്യം വിടുകയോ അല്ലെങ്കില്‍ പുതിയ വിസയിലേക്ക് മാറുകയോ ചെയ്യണം എന്നതാണ് യുഎഇയിലെ നിയമം.

ഗ്രേസ് കാലാവധി വർദ്ധിപ്പിച്ചതോടെ രാജ്യം വിടാനും പുതിയ വിസയിലേക്ക് മാറാനും കൂടുതല്‍ സമയം ലഭിക്കും. എന്‍ട്രി, റെസിഡന്‍സി വിസകളുമായി ബന്ധപ്പെട്ട വ്യാപകമായ പരിഷ്‌കാരങ്ങള്‍ യുഎഇ നടപ്പിലാക്കിയ സാഹചര്യത്തിലാണ് ഗ്രേസ് കാലാവധി വര്‍ധിപ്പിച്ചു കൊണ്ടുള്ള തീരുമാനം നടപ്പിലാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (1 hour ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (1 hour ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (1 hour ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (2 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (2 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (3 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (3 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (3 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends