Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ലോകത്തെ ആദ്യത്തേത് ദുബൈയിൽ, എയർപോർട്ടിൽ എത്തുന്ന പ്രവാസികൾക്ക് ചെക്ക്–ഇൻ ചെയ്യാനായി ഇനി സാറയെന്ന റോബട്ടിന്റെ സേവനം പ്രയോജനപ്പെടുത്താം, യാത്രക്ക് നാല് മണിക്കൂർ മുതൽ 24 മണിക്കൂർ മുൻപ് വരെ ഇവിടെയെത്തി ചെക്ക് ഇൻ പൂർത്തിയാക്കാം

29 APRIL 2023 04:03 PM IST
മലയാളി വാര്‍ത്ത

വികസന കാര്യത്തിൽ യുഎഇ കുതിക്കുകയാണ്. അതിനാൽ തന്നെ പുതിയ സാങ്കേതികവിദ്യ രാജ്യത്ത് കൊണ്ടുവരുന്നതിലും അത് ഉപയോഗപ്പെടുത്തുന്നതിലും രാജ്യം പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്. പ്രത്യേകിച്ച് വിമാനത്താവളങ്ങളിൽ ന്യൂതന സാങ്കേതികവിദ്യകൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നതായി കാണപ്പെടുന്നു. ഉദാഹരണത്തിന് ബയോ മെട്രിക് സംവിധാനം പോലുള്ളവ.

യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായ രീതിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇതുവഴി സാധിക്കും. എന്നാൽ ഇപ്പോൾ അതുക്കും മേലെ പ്രവാസികളെ അമ്പരിപ്പിച്ചിരിക്കുകയാണ് യുഎഇ. ലോകത്തിലെ ആദ്യത്തെ റോബട്ക്ക് ചെക്ക്- ഇൻ സൗകര്യം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഏർപ്പെടുത്തി. ഇതുപ്രകാരം ഇനി നിങ്ങൾക്ക് ദുബായ് വിമാനത്താവളത്തിൽ എത്തിയാൽ ചെക്ക്–ഇൻ ചെയ്യാനായി സാറയെന്ന റോബട്ടിന്റെ സേവനം പ്രയോജനപ്പെടുത്താം.

നിലവിൽ എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്കാണ് ഈ സൗകര്യം ലഭ്യമാകുക. ദുബൈ ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍ററിലെ ഐ.സി.ഡി ബ്രൂക്ഫീൽഡിലാണ് ലോകത്തിലെ ആദ്യ ചെക്ക് ഇൻ റോബോട്ടിനെ എമിറേറ്റ്സ് സജ്ജീകരിച്ചിരിക്കുന്നത്. ഇനി സാറ എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിന്‍റെ സഹായത്തോടെ യാത്രക്കാർക്ക് ഇവിടെയെത്തി മുൻകൂർ ചെക്ക് ഇൻ ചെയ്യാം. ചെക്ക് ഇൻ ചെയ്യാൻ റോബോട്ടിന്‍റെ സഹായം ഏർപെടുത്തുന്ന ആദ്യ എയർലൈനാണ് എമിറേറ്റ്സ്. യാത്രക്ക് നാല് മണിക്കൂർ മുതൽ 24 മണിക്കൂർ മുൻപ് വരെ ഇവിടെയെത്തി ചെക്ക് ഇൻ പൂർത്തിയാക്കാം.

രാവിലെ എട്ട് മുതൽ രാത്രി 10 വരെ ഈ സേവനം ലഭിക്കും. ഇവിടെ ചെക്ക് ഇൻ ചെയ്യുന്ന യാത്രക്കാർക്ക് വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് എയർപോർട്ടിൽ എത്തിയാൽ മതിയാകും. അറബിക്, ഇംഗ്ലിഷ് ഉൾപ്പെടെ 6 ഭാഷകളിൽ ആശയ വിനിമയം നടത്തുന്ന സാറ എളുപ്പത്തിലും വേഗത്തിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി ബോഡിങ് പാസ് ഇ–മെയിൽ/സ്മാർട് ഫോൺ വഴി നൽകും. ചെക് ഇൻ സേവനം മുതൽ ഹോട്ടൽ ബുക്കിങ് വരെയുള്ള വിവിധ കാര്യങ്ങൾ റോബോട്ടിനെ ഉപയോഗിച്ച് പൂർത്തിയാക്കാനാവും. പോർട്ടബിൾ ചെക് ഇൻ റോബോട്ടുകൾ ഉപയോഗിക്കുന്ന ലോകത്തെ ആദ്യ വിമാനക്കമ്പനിയാണ് എമിറേറ്റ്സ്. തുടക്കത്തിൽ എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്കാണ് ഈ സൗകര്യമുള്ളതെങ്കിലും ഭാവിയിൽ 200ലധികം റോബട്ടുകളെ നിയമിച്ച് സേവനം വിപുലപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരമെന്ന് സിഇഒ ആദിൽ അൽ രിധ പറഞ്ഞു.

നടപടിക്രമങ്ങൾ

1. റോബട്ടിന്റെ സ്ക്രീൻപാഡിൽ പാസ്പോർട്ട് സ്കാൻ ചെയ്യുക

2. റോബട്ടിന്റെ സ്ക്രീനിൽ തെളിയുന്ന ചതുരത്തിന് മധ്യത്തിൽ മുഖം കാണുംവിധം നിൽക്കുക.

3. ടിക്കറ്റിലെയും പാസ്പോർട്ടിലെയും വിവരങ്ങൾ സാറ ഒത്തു നോക്കിയശേഷം ഇന്ന സമയത്ത് വിമാനം പുറപ്പെടും, ചെക്ക്–ഇൻ ചെയ്തോട്ടെ എന്ന് ചോദിക്കും.

4. യെസ് എന്ന നിർദേശം വാക്കാലോ സ്ക്രീനിൽ പ്രസ് ചെയ്തോ നൽകാം.

5. ചെക്ക്–ഇൻ വിജയകരമായി പൂർത്തിയായി. ബോഡിങ് പാസ് ഇ–മെയിലിലോ സ്മാർട് ഫോണിലോ ലഭിക്കുമെന്ന് അറിയിക്കും. ബോഡിങ് പാസും ബാഗേജ് ടാഗും പ്രിന്റ് ചെയ്യാനും റോബട്ടിൽ ഓപ്ഷനുണ്ട്. ബാഗേജ് കൗണ്ടറിൽ എത്തി ബാഗേജ് നൽകി യാത്ര തുടരാം.

ചെക്ക്–ഇൻ സൗകര്യത്തിന് പുറമേ യാത്രക്കാർക്ക് മാർഗനിർദേശം നൽകാനും സാറയ്ക്കാകും. കൂടുതൽ സേവനം ഉൾപ്പെടുത്താനും സംവിധാനമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (1 hour ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (1 hour ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (1 hour ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (2 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (3 hours ago)

Malayali Vartha Recommends