സൗദിയിൽ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
സൗദിയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിഴിഞ്ഞം പുല്ലൂർക്കോണം സ്വദേശി പാറവിള വീട്ടിൽ ഷാൻ (30) നെ തബൂക്കിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യക്കടയിൽ ജോലി ചെയ്തുവരികയായിരുന്നു. ഷാജഹാന്റെയും പരേതയായ ലത്തീഫ ബീവിയുടെയും മകനാണ്.
അതേസമയം തൃശ്ശൂർ സ്വദേശി കുവൈത്തിൽ അന്തരിച്ചു. കൊടുങ്ങല്ലൂർ പെരിഞ്ഞനം മൂന്നുപീടിക സ്വദേശി ഈസ്റ്റ് പെരിമംഗലത്ത് മതിലകത്തു വീട്ടിൽ സക്കരിയ്യ (53) ആണ് മരണപ്പെട്ടത്.ആലി ഉമ്മറിന്റെയും സുബൈദയുടെയും മകനാണ്. ഭാര്യ: നെടുംപുരയ്ക്കൽ ബീന. മക്കൾ: റിൻഷ, മിൻഷ, റിയ, റിഹാൻ.
https://www.facebook.com/Malayalivartha