സന്ദർശക വിസയിൽ ഒമാനിൽ എത്തി, ഹൃദയാഘാതം മൂലം തൃശ്ശൂർ സ്വദേശിനി മരിച്ചു
ഒമാനിൽ ഹൃദയാഘാതം മൂലം തൃശ്ശൂർ സ്വദേശിനി മരിച്ചു. അഴീക്കോട് പുത്തൻപള്ളി ജംഗ്ഷനിൽ പടിഞാഴറെ വീട്ടിൽ തസ്നിമോൾ (33) ആണ് മസ്കത്തിൽ വെച്ച് മരിച്ചത്. ഭർത്താവ് അബ്ദുൽ റഊഫിന്റെയും സഹോദരന്റെയും അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയതായിരുന്നു തസ്നിമോൾ.
ഇന്നലെ വൈകീട്ട് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മൃതദേഹം തുടർ നടപടികൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: മനാഫ് കൊല്ലിയിൽ കുഞ്ഞു മുഹമ്മദ്. മാതാവ്: ഖദീജ. നാല് മക്കളുണ്ട്.
അതേസമയം, സൗദിയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിഴിഞ്ഞം പുല്ലൂർക്കോണം സ്വദേശി പാറവിള വീട്ടിൽ ഷാൻ (30) നെ തബൂക്കിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യക്കടയിൽ ജോലി ചെയ്തുവരികയായിരുന്നു. ഷാജഹാന്റെയും പരേതയായ ലത്തീഫ ബീവിയുടെയും മകനാണ്.
https://www.facebook.com/Malayalivartha