സൗദി അറേബ്യയെ നടുക്കി വീണ്ടും വാഹനാപകടം...! ഒരു കുടുംബത്തിലെ ആറ് സഹോദരങ്ങളുൾപ്പെടെ ഏഴ് മരണം
സൗദി അറേബ്യയെ നടുക്കി വീണ്ടും വാഹനാപകടം. തായിഫ്, അൽ ബാഹ മേഖലയുമായി ബന്ധിപ്പിക്കുന്ന റോഡിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു. റീം, സാലിം, മുഹമ്മദ്, സൗദ്, യഹ്യ, ഹംദാൻ എന്നിവരാണ് മരിച്ചത്. ഇവരെല്ലാം ഒരു കുടുംബത്തിലെ ആറ് സഹോദരങ്ങളാണ്. ഇവരെ കൂടാതെ ഡ്രൈവറുമാണ് മരിച്ചത്.
വാഹനത്തിലുണ്ടായിരുന്ന മാതാപിതാക്കളും മൂന്ന് സഹോദരങ്ങളും ഗുരുതര പരിക്കുകളോടെ ത്വാഇഫിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി, കിങ് അബ്ദുൽ അസീസ് സ്പെഷലിസ്റ്റ് ആശുപത്രി, പ്രിൻസ് സുൽത്താൻ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്.
റിനാദ്, മുനീറ, സുൽത്താൻ എന്നിവർക്കാണ് പരുക്കേറ്റത്. നാല് വയസ്സുകാരി പരിക്കില്ലാതെ രക്ഷപ്പെട്ടു. മദീനയിൽ നിന്ന് അൽബാഹയിലേക്ക് മടങ്ങുന്നതിനിടെയാണ് സൗദി പൗരനായ അഹമ്മദ് അൽ ഗാംദിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്.
https://www.facebook.com/Malayalivartha