ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു, ഒമാനില്‍ മരണപ്പെട്ടത് കോഴിക്കോട് സ്വദേശി
ഒമാനില്‍ ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി മരിച്ചു. പേരാമ്പ്ര സ്വദേശിയായ കിഴക്കുപുറത്തു ഷമീര്‍ (41) ആണ് മരിച്ചത്. ഇബ്രിയില്‍ മോഡേണ്‍ കിച്ചന് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മസ്കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഷമീര്‍. പിതാവ് - അഹമ്മദ്. മാതാവ് - ഖദീജ. ഭാര്യ - സഫീന.
അതേസമയം ഒമാനിൽ ഹൃദയാഘാതം മൂലം തൃശ്ശൂർ സ്വദേശിനി മരിച്ചു. അഴീക്കോട് പുത്തൻപള്ളി ജംഗ്ഷനിൽ പടിഞാഴറെ വീട്ടിൽ തസ്നിമോൾ (33) ആണ് മസ്കത്തിൽ വെച്ച് മരിച്ചത്. ഭർത്താവ് അബ്ദുൽ റഊഫിന്റെയും സഹോദരന്റെയും അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയതായിരുന്നു തസ്നിമോൾ. ഇന്നലെ വൈകീട്ട് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മൃതദേഹം തുടർ നടപടികൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: മനാഫ് കൊല്ലിയിൽ കുഞ്ഞു മുഹമ്മദ്. മാതാവ്: ഖദീജ. നാല് മക്കളുണ്ട്.
https://www.facebook.com/Malayalivartha