വിവാഹം കഴിഞ്ഞത് ഒരു വർഷം മുമ്പ്, കുവൈത്തില്‍ താമസസ്ഥലത്ത് മലയാളി ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി, മൃതദേഹങ്ങൾ കണ്ടെത്തിയത് കെട്ടിടത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി
കുവൈത്തില്‍ മലയാളി ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. താമസസ്ഥലത്താണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പത്തനംതിട്ട മല്ലശ്ശേരി പൂങ്കാവ് പുത്തേത് പുത്തന്‍വീട്ടില്‍ സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരുടെ മൃതദേഹങ്ങളാണ് താമസിക്കുന്ന കെട്ടിടത്തിലെ വിവിധ സ്ഥലങ്ങളില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ വിവാഹിതരായത്.
വ്യാഴാഴ്ച രാവിലെ സാല്‍മിയായിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് കെട്ടിടത്തില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു എന്നാണ് വിവരം. ആദ്യം സൈമണെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഇവര്‍ താമസിച്ചിരുന്ന മുറിയുടെ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോൾ, ഭാര്യയെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആരോഗ്യ മന്ത്രാലയത്തില്‍ ആംബുലന്‍സ് വിഭാഗത്തില്‍ ജീവനക്കാരനാണ് സൈമണ്‍.
https://www.facebook.com/Malayalivartha