നാട്ടിലേക്ക് വരാനിരിക്കെ വാഹനാപകടം, ഒമാനിൽ സഹപ്രവർത്തകരോടൊപ്പം സഞ്ചരിക്കവെ വാഹനം അപകടത്തിൽപ്പെട്ട് മലയാളി ഷെഫ് മരിച്ചു
ഒമാനിൽ സഹപ്രവർത്തകരോടൊപ്പം സഞ്ചരിക്കവെ വാഹനം അപകടത്തിൽപ്പെട്ട് മലയാളി ഷെഫ് മരിച്ചു. കാണക്കാരി ചെമ്മാത്ത് മാത്യു സെബാസ്റ്റ്യൻ (ഷാജി–52) ആണ് മരിച്ചത്. തിങ്കളാഴ്ച ഇന്ത്യൻ സമയം രാവിലെ 10.30നു മസ്കത്തിലാണ് അപകടം. ജോലിസംബന്ധമായി സഹപ്രവർത്തകരോടൊപ്പം വാനിൽ യാത്ര ചെയ്യവേ, നിയന്ത്രണം വിട്ട വാഹനം പാറക്കെട്ടിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നും മാത്യുവും മറ്റൊരു സുഹൃത്തും തൽക്ഷണം മരിച്ചുവെന്നുമാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.
നാളെ നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടം. സംസ്കാരം പട്ടിത്താനം സെന്റ് ബോനിഫെസ് പള്ളി സെമിത്തേരിയിൽവെച്ച് നടക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. പരേതരായ സി.ഡി.ദേവസ്യ–ചിന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിയാട്രീസ് മാത്യു. മക്കൾ: അലൻസോ, ആഞ്ജലീന.
https://www.facebook.com/Malayalivartha