Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

എയർപോർട്ടിൽ എത്തുമ്പോൾ പ്രവാസികൾ ഇനി ചെയ്യേണ്ടത്, പേപ്പർ ബോർഡിങ് പാസുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ നടപടികളുമായി എമിറേറ്റ്സ് , അടിമുടിമാറ്റം

15 MAY 2023 08:37 AM IST
മലയാളി വാര്‍ത്ത

ലാഭത്തിൽ പുതിയ റെക്കോർഡിട്ട് മുന്നേറുകയാണ് ദുബൈയുടെ വ്യോമയാന കമ്പനിയായ എമിറേറ്റ്സ്. യാത്രക്കാർക്ക് മികച്ച രീതിയിൽ സേവനം നൽകുന്നതിലും കമ്പനി ഒരുപടി മുന്നിലാണ്. കുട്ടികൾക്കായി പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകൾ, ചെക്ക്–ഇൻ ചെയ്യാനായി സാറയെന്ന റോബട്ടിന്റെ സേവനം എന്നിവയെല്ലാം യാത്രക്കാർക്കായി അടുത്തിടെ ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ 3 യിൽ എമിറേറ്റ്സ് ഒരുക്കി കഴിഞ്ഞു. ഇപ്പോൾ വീണ്ടും അതിൽ ഒരുപടി കൂടെ മുന്നോട്ടു പോയിരിക്കുകയാണ് കമ്പനി.

പേപ്പർ ബോർഡിങ് പാസുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ നടപടികളുമായി മുന്നോട്ടുപോകുകയാണ് എമിറേറ്റ്സ്. ദുബായിൽ നിന്നു മേയ് 15 മുതൽ പുറപ്പെടുന്ന യാത്രക്കാർ പ്രിന്റ് ബോർഡിങ് പാസിനു പകരം മൊബൈൽ ബോർഡിങ്ങ് പാസ് ഉപയോഗിക്കണമെന്ന് എമിറേറ്റ്സ് നിർദേശം. പേപ്പർ വേസ്റ്റ് കുറയ്ക്കുന്നതിനൊപ്പം വേഗത്തിലും എളുപ്പത്തിലുമുള്ള ചെക്ക് ഇൻ ചെയ്യാൻ യാത്രക്കാരെ സഹായിക്കുന്നതാണ് മൊബൈൽ ബോർഡിങ് പാസ്.

ടെർമിനൽ മൂന്നിലെത്തുന്ന യാത്രക്കാർക്കു ഇമെയിൽ വഴിയോ മെസേജ് വഴിയോ മൊബൈൽ ബോർഡിങ് പാസ് ലഭിക്കും. ഓൺലൈനായി ചെക്കിൻ ചെയ്യുന്ന യാത്രക്കാർക്കു തങ്ങളുടെ ആപ്പിൾ വാലറ്റിലോ അല്ലെങ്കിൽ ഗൂഗിൾ വാലറ്റിലോ ബോർഡിങ് പാസ് ലഭ്യമാകും. എമിറേറ്റ്സ് ആപ്പിലും പാസ് ലഭ്യമാകും.യാത്രക്കാർക്ക് മെയിൽ വഴിയോ അല്ലെങ്കിൽ എമിറേറ്റ്സ് ആപ്പിൽ നിന്നോ ബാഗേജ് രസീത് ലഭ്യമാകും. എയർപോർട്ടിലേക്ക് എത്തുന്ന യാത്രക്കാരുടെ മൊബൈൽ ബോർഡിങ് പാസിലെ ക്യുആർ കോ‍ഡ് എമിറേറ്റ്സ് ഏജൻറുമാരോ എയർപോർട്ട് സ്റ്റാഫുകളോ സ്കാൻ ചെയ്യും.

എന്നിരുന്നാലും ചില യാത്രക്കാർക്ക് പ്രിൻറ് ബോർഡിങ് പാസ് ആവശ്യമാണ്. കുട്ടികളുമായി യാത്ര ചെയ്യുന്നവർ, പ്രത്യേക സഹായം ആവശ്യമുള്ള ആളുകൾ, ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പ്രായപൂർത്തിയാകാത്തവർ, യുഎസിലേക്കുള്ള യാത്രക്കാർ എന്നിവർക്ക് പ്രിന്റ് ബോർഡിങ് പാസ് വേണം. അതേസമയം മൊബൈൽ ബോർഡിങ് പാസ് എടുക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ഉള്ളവർക്കും പ്രിന്റ് പാസ് കിട്ടും. മൊബൈൽ ഫോൺ ഇല്ലാത്ത/പ്രവർത്തിക്കാത്തവർക്കും മെസേജ് ഡെലിവറി താമസിക്കുക, വൈഫൈ, ഡാറ്റാ ഉപയോഗിക്കാൻ സാധിക്കാത്ത അവസരങ്ങളിലും പ്രിന്റ് ബോർഡിങ് പാസ് ലഭിക്കും.

അതേസമയം എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക ലാഭം നേടിതായി കമ്പനി അറിയിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. 10.9 ബില്യൺ ദിർഹമാണ് ദുബൈയുടെ വ്യോമയാന കമ്പനിയായ എമിറേറ്റ്സിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം. ഇതിന് പിന്നാലെ ജീവനക്കാര്‍ക്ക് വന്‍ തുകയുടെ ബോണസ് കമ്പനി പ്രഖ്യാപിച്ചു. എമിറേറ്റ്സിന്റെ ഭാഗമായ ഒരു ലക്ഷത്തിലധികം ജീവനക്കാര്‍ക്ക് തങ്ങളുടെ 24 ആഴ്ചയിലെ ശമ്പളത്തിന് തുല്യമായ തുക ബോണസായി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച കാര്യത്തില്‍ എമിറേറ്റ്സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഇക്കാര്യം അറിയിച്ചുകൊണ്ട് കമ്പനി ചെയര്‍മാന്‍ അയച്ച ഇ-മെയില്‍ കിട്ടിയതായി നിരവധി ജീവനക്കാര്‍ സ്ഥിരീകരിച്ചു. കമ്പനി നേടിയ വന്‍ ലാഭത്തില്‍ ജീവനക്കാരെ അറിയിച്ചുകൊണ്ട് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹ്‍മദ് ബിന്‍ സഈദ് അല്‍ മക്തൂമാണ് ഇ-മെയില്‍ സന്ദേശം അയച്ചിരിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാര്‍ക്ക് 24 ആഴ്ചയിലെ ശമ്പളം ബോണസായി ലഭിക്കുന്നതിനുള്ള എല്ലാ അര്‍ഹതയും ഉണ്ടെന്നും മേയ് മാസത്തെ ജീവനക്കാരുടെ ശമ്പളത്തോടൊപ്പം ബോണസ് തുകയും വിതരണം ചെയ്യുമെന്നും മെയിലില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (2 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (2 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (2 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (2 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (3 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (4 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (4 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (4 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (5 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (5 hours ago)

Malayali Vartha Recommends