അറ്റകുറ്റപ്പണിക്കെത്തിയ ആൾ ആ രഹസ്യം കൈയ്യോടെ പൊക്കി, യുഎഇയിൽ പ്രവാസികൾ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ റെയ്ഡിൽ കണ്ടെത്തിയത് കഞ്ചാവ് ചെടികൾ, പ്രവാസികൾ പിടിയിൽ
യുഎഇയില്‍ താമസ സ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ പ്രവാസികൾ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിരവധി പ്രവാസികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്ത് ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഷാര്‍ജയിലായിരുന്നു ഈ സംഭവം റിപ്പോർട്ട് ചെയ്തത്.
കെട്ടിടത്തില്‍ എ.സി യൂണിറ്റുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി വന്ന മറ്റൊരു പ്രവാസിയാണ് ചെടികള്‍ കണ്ടത്. സംശയം തോന്നിയ ഇയാള്‍ പൊലീസിന് വിവരം കൈമാറുകയായിരുന്നു. ഉടന്‍ തന്നെ അപ്പാര്‍ട്ട്മെന്റില്‍ റെയ്ഡ് നടത്തിയ പൊലീസ് സംഘം, വിപുലമായ സംവിധാനങ്ങളോടെ പ്രവര്‍ത്തിച്ചിരുന്ന ഒരു നഴ്സറിയാണ് കണ്ടെത്തിയത്. ആറ് കഞ്ചാവ് ചെടികള്‍ ഒരു ടെന്റില്‍ അനുകൂല കാലാവസ്ഥ കൃത്രിമമായി സൃഷ്ടിച്ചാണ് വളര്‍ത്തിയത്.
കൃഷിക്ക് ആവശ്യമായ ഉപകരണങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തു. സംഘം അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് എടുത്തത് കഞ്ചാവ് കൃഷിക്ക് വേണ്ടി മാത്രമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും അധികൃതര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷന് വിശദമായ അന്വേഷണം നടത്തുകയാണ്.
പിടിയിലായ പ്രവാസികള്‍ ഒരു ഏഷ്യന്‍ രാജ്യത്തു നിന്നുള്ളവരാണെന്ന വിവരം മാത്രമേ അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളൂ. ഇവരെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. പിടിച്ചെടുത്ത കഞ്ചാവ് ചെടികളുടെ ചിത്രങ്ങളും
പ്രോസിക്യൂഷന് പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha