കടുത്ത ചൂടിൽ ആശ്വാസമായി വേനൽമഴയെത്തും, ഒമാന്റെ മിക്ക ഭാഗങ്ങളിലും വരും ദിവസങ്ങളിൽ മഴക്ക് സാധ്യത
താപനില ഉയരുന്നതിനിടെ ഒമാന്റെ മിക്ക ഭാഗങ്ങളിലും ഇന്നു മുതൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയുള്ളപ്പോൾ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. വാദികളിലും മറ്റും ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ദോഫാര്‍ ഗവര്‍ണറേറ്റിലെ തീരപ്രദേശങ്ങളിലും പര്‍വതമേഖലകളിലും ഇന്നു മഴ പെയ്യും.
അല്‍ ദാഖിലിയ്യ, മസ്കത്ത് ഗവര്‍ണറേറ്റുകളിലെ കിഴക്ക്- മധ്യ ഹജര്‍ പര്‍വതനിരകളില്‍ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. നോര്‍ത്ത്, സൗത്ത് അല്‍ ശര്ഖിയ്യകളിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴയുണ്ടാകും.ദാഹിറ, ദാഖിലിയ്യ, തെക്ക് - വടക്ക് ശര്‍ഖിയ്യ, തെക്ക് - വടക്ക് ബാതിന, ബുറൈമി എന്നിവിടങ്ങളിലും ഇന്ന് മുതല്‍ ഞായര്‍ വരെ മഴയുണ്ടാകും. ഇതുകാരണം പല നഗരങ്ങളിലും താപനില നാല്‍പ്പതോളം ഡിഗ്രിയിലായിരിക്കുമെന്നും കാലാവസ്ഥ അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha